മലപ്പുറം: ഷിഗെല്ല ബാധിച്ച് പത്തുവയസ്സുകാരി മരണപ്പെട്ടത്തോടെ ജില്ലയില്‍ വീണ്ടും ആശങ്ക. അഞ്ചാംപനി ജില്ലയില്‍ വ്യാപിക്കുന്നതിനിടയില്‍ ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മൂന്നിയൂര്‍ കൊടിഞ്ഞിയിലുള്ള കുട്ടിയാണ് മരിച്ചത്. പനി, വയറിളക്കം, ഛര്‍ദി മുതലായ അസുഖത്തെത്തുടര്‍ന്ന് ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് രക്തസമ്മര്‍ദം കുറഞ്ഞ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ മറ്റൊരാള്‍ക്കും അസുഖത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞു. എന്താണ് ഷിഗെല്ല ഷിഗെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് എന്നറിയപ്പെടുന്നത്. ഇത് ഷിഗെല്ല ബാധയെന്ന് അറിയപ്പെടും. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമായാല്‍ രക്തത്തോടു കൂടിയ വയറിളക്കമാകും. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ സാധാരണയായി ഒന്നു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. നിര്‍ജ്ജലീകരണമാണ് രോഗത്തെ മാരകമാക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ മരണത്തിനു വരെ കാരണമാകും. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെയാണ് രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍. കൃത്യസമയത്ത് ചികിത്സ തേടിയാല്‍ രോഗത്തെ നിയന്ത്രിക്കാമെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നു. സൂക്ഷിക്കണം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന രോഗമാണ് ഷിഗെല്ല. ലക്ഷണങ്ങള്‍ ഉള്ള ആളില്‍ നിന്ന്, ഷിഗെല്ല ബാധിതനായ ലക്ഷണങ്ങള്‍ ഇല്ലാത്ത ആളില്‍ നിന്ന്, മലിനമാക്കപ്പെട്ട ഭക്ഷണങ്ങള്‍ (പാല്, മുട്ട, മത്സ്യം, മാസം) തുടങ്ങിയവയില്‍ നിന്നും രോഗബാധയുണ്ടാകാം. ശീതീകരിച്ചു സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ ബാക്ടീരിയ കൂടുതല്‍ക്കാലം ജീവിക്കാന്‍ സാധ്യതയുണ്ട്. അഞ്ചാംപനി: പ്രതിരോധ കുത്തിവെപ്പെടുത്തത് 13864 കുട്ടികള്‍, രോഗലക്ഷണങ്ങളുള്ളവര്‍ സ്കൂളില്‍ പോകരുത്... മലപ്പുറം: ജില്ലയില്‍ ഇതുവരെ അഞ്ചാംപനിക്കുള്ള പ്രതിരോധ കുത്തിവെപ്പെടുത്തത് 13864 കുട്ടികള്‍. ഇതില്‍ 6449 പേര് ആദ്യ ഡോസും 7415 പേര് രണ്ടാം ഡോസും എടുത്തു. കുട്ടികളില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണമെന്ന് ഡി.എം.ഒ ഡോ.ആര്. രേണുക നിര്‍ദേശിച്ചു. ഇതിനായി ജില്ലയില്‍ ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ഇതുവരെ 323 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ബഹുഭൂരിപക്ഷവും കുത്തിവെപ്പെടുക്കാത്തവരാണ്. കുത്തിവെപ്പെടുത്ത ചിലകുട്ടികള്‍ക്ക് രോഗം വന്നിട്ടുണ്ടെങ്കിലും അത് ഒട്ടും അപകടകരമായിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിരോധ കുത്തിവെപ്പുമാത്രമാണ് പനിയെ ചെറുക്കാനുള്ള മാര്‍ഗം. 60 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും രോഗം പടര്‍ന്നിട്ടുണ്ട്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ മൂക്കും വായും മൂടുന്ന വിധത്തില്‍ കൃത്യമായി മാസ്ക് ധരിക്കണം. പനി, ചുമ, കണ്ണിന് ചുവപ്പ്, മൂക്കൊലിപ്പ്, ശരീരം മുഴുവന്‍ തിണര്‍ത്ത പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും സ്കൂളില്‍ പോകരുതെന്നും ഡി.എം.ഒ. അറിയിച്ചു. ഷിഗെല്ല ബാധിച്ച് പത്തുവയസ്സുകാരി മരിച്ചു കോഴിക്കോട്: മെഡിക്കല്‍കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ ഷിഗെല്ല ബാധിച്ച് മലപ്പുറം കൊടിഞ്ഞി സ്വദേശിനിയായ പത്തുവയസ്സുകാരി മരിച്ചു. പനി, വയറിളക്കം, ഛര്‍ദി മുതലായ അസുഖത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രക്തസമ്മര്‍ദം കുറഞ്ഞ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. ട്രൂനാറ്റ് പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ വീട്ടില്‍ മറ്റൊരാള്‍ക്കും അസുഖത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ചെന്നൈ: പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാർ നിർമിച്ച പാമ്പൻ പാലം ഇനി more...
തൃശ്ശൂർ: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ more...
കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയില്‍ കുടുംബം. പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി more...
റോം: 2024-ല്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 2023 അവസാനം മംഗോളിയ സന്ദര്‍ശിക്കാനുള്ള പദ്ധതിയുമുണ്ട്. ഞായറാഴ്ച ദക്ഷിണ more...
അഞ്ചാലുംമൂട് (കൊല്ലം): അമ്മാവന്റെ അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്ക് താമസിച്ചിരുന്ന more...
ചെന്നൈ: പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ൽ അന്നത്തെ ബ്രിട്ടീഷ് .....
കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഗ്നിനാളങ്ങള്‍ ഉയരുമ്പോള്‍ കണ്ണൂരില്‍ പുതിയൊരു ചരിത്രം .....
വ്യോമസേനയുടെ സൂര്യകിരൺ ടീം അവതരിപ്പിക്കുന്ന വ്യോമാഭ്യാസപ്രകടനം ഇന്ന് നടക്കും. തിരുവനന്തപുരം ശംഖുമുഖം കടൽ .....
ന്യൂഡൽഹി ∙ അസാധാരണമായ ചർച്ചയാണു വ്യാഴാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അടച്ചിട്ട ചേംബറിൽ .....
അനശ്വര ഗായികയാണ് എന്നും ദക്ഷിണേന്ത്യയുടെ വാണി ജയറാം. അനശ്വരമായ ശബ്ദമാധുര്യം കൊണ്ട് സംഗീത .....