നെയ്യാറ്റിൻകര : തൊഴുക്കൽ പുളിമൂട്ടിൽ ട്യൂഷൻ കഴിഞ്ഞ് കൂട്ടുകാരികൾക്കൊപ്പം നടന്നുപോയ പ്ലസ് വൺ വിദ്യാർഥിനിയെ സ്കൂട്ടറിലെത്തിയ സംഘം ആക്രമിച്ചു. ധനുവച്ചപുരത്തെ ഒരു സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന തൊഴുക്കൽ സ്വദേശിനിയായ പെൺകുട്ടിയെയാണ് വെള്ളിയാഴ്ച രാത്രി 7.45-ന് ആക്രമിച്ചത്. മാലപിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയും രണ്ട് കൂട്ടുകാരികളുമായി ട്യൂഷൻ കഴിഞ്ഞ് നടന്നുപോകുമ്പോൾ പുളിമൂടുവെച്ചായിരുന്നു സംഭവം. ഇവർക്ക് എതിരേവന്ന സ്കൂട്ടറിലെ പുറകിലിരുന്നയാൾ പെൺകുട്ടിയുടെ കഴുത്തിൽ അടിക്കുകയായിരുന്നു. കഴുത്തിൽക്കിടന്ന മാല പിടിച്ചുപറിക്കാനാണ് അക്രമികൾ ശ്രമിച്ചതെന്നാണ് പെൺകുട്ടിയുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അടിയേറ്റ പെൺകുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴുക്കൽ-ചെമ്പരത്തിവിള റോഡിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ സ്കൂട്ടറിലെത്തിയവരുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തെത്തുടർന്ന് നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. സ്ഥിരമായി മാലപിടിച്ചുപറിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മറ്റെന്തെങ്കിലും കാരണത്താൽ പെൺകുട്ടിയെ ആക്രമിച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.
ചെന്നൈ: പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാർ നിർമിച്ച പാമ്പൻ പാലം ഇനി more...
തൃശ്ശൂർ: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ more...
കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയില്‍ കുടുംബം. പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി more...
റോം: 2024-ല്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 2023 അവസാനം മംഗോളിയ സന്ദര്‍ശിക്കാനുള്ള പദ്ധതിയുമുണ്ട്. ഞായറാഴ്ച ദക്ഷിണ more...
അഞ്ചാലുംമൂട് (കൊല്ലം): അമ്മാവന്റെ അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്ക് താമസിച്ചിരുന്ന more...
ചെന്നൈ: പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ൽ അന്നത്തെ ബ്രിട്ടീഷ് .....
കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഗ്നിനാളങ്ങള്‍ ഉയരുമ്പോള്‍ കണ്ണൂരില്‍ പുതിയൊരു ചരിത്രം .....
വ്യോമസേനയുടെ സൂര്യകിരൺ ടീം അവതരിപ്പിക്കുന്ന വ്യോമാഭ്യാസപ്രകടനം ഇന്ന് നടക്കും. തിരുവനന്തപുരം ശംഖുമുഖം കടൽ .....
ന്യൂഡൽഹി ∙ അസാധാരണമായ ചർച്ചയാണു വ്യാഴാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അടച്ചിട്ട ചേംബറിൽ .....
അനശ്വര ഗായികയാണ് എന്നും ദക്ഷിണേന്ത്യയുടെ വാണി ജയറാം. അനശ്വരമായ ശബ്ദമാധുര്യം കൊണ്ട് സംഗീത .....