News Beyond Headlines

27 Wednesday
September

ലീഗ് പ്രവർത്തകരുടെ അഭിവാദ്യം, വിട്ടുനിന്ന് ഐ ഗ്രൂപ്പ്; വിവാദങ്ങളിൽ തൊടാതെ തരൂരിന്റെ പ്രസംഗം

ഈരാറ്റുപേട്ട: തരൂരിന്റെ പാലാ, ഈരാറ്റുപേട്ട പര്യടനത്തിന് പ്രവർത്തകരുടെ ആവേശം നിറഞ്ഞ വരവേൽപ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌ തുടങ്ങിയ പ്രമുഖർ വിട്ടുനിന്നപ്പോൾ സാധാരണപ്രവർത്തകരും യുവാക്കളും ആവേശത്തോടെ പങ്കെടുത്തു. മുസ്‌ലിം ലീഗിന്റെ മുനിസിപ്പൽ ചെയർപേഴ്‌സണും കൗൺസിലർമാരും പ്രവർത്തകരുമെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ സമ്മേളനത്തിന് മുന്നോടിയായി കൊടിതോരണങ്ങളും ശശി തരൂരിന്റെ കട്ടൗട്ടുകളും നഗരത്തിൽ നിരന്നിരുന്നു. എട്ടുമണിയോടെ തെക്കേക്കരയിൽനിന്ന് ശശി തരൂരിനെ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ സമ്മേളനവേദിയിലേക്ക് ആനയിച്ചു. സെൻട്രൽ ജങ്ഷനിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. ഇടയ്ക്കുപെയ്‌ത ചാറ്റൽ മഴ അവഗണിച്ചാണ് വൻ ജനാവലിയെത്തിയത്. ഐ ഗ്രൂപ്പുകാർ പൂർണമായും സമ്മേളനത്തിൽനിന്ന് വിട്ടുനിന്നു. തുറന്ന ജീപ്പിലാണ് തരൂരിനെ വേദിയിലേക്ക് സ്വീകരിച്ചത്. ആന്റോ ആന്റണി എം.പി. ഒപ്പമുണ്ടായിരുന്നു. പ്രസംഗത്തിൽ വിവാദങ്ങൾ ഒഴിവാക്കിയ തരൂർ, യു.ഡി.എഫ്‌. എന്ന പേരിൽ തന്നെ ‘ഐക്യം’ ഉണ്ടെന്നും കേരളത്തിൽ എല്ലാ മേഖലയിലും ഐക്യം നിലനിർത്തി മുന്നോട്ടുപോകാൻ കഴിയണമെന്നും പറഞ്ഞു. ഇന്ത്യക്ക് കേരളത്തിന്റെ മതേതരത്വം മാതൃകയാണ്‌. ബി.ജെ.പി. യുടെ നയങ്ങളെ രൂക്ഷമായി വിമർശിച്ച തരൂർ, വർഗീയതയ്ക്കെതിരേ ശക്തമായ നിലപാട്‌ എടുക്കണമെന്നും സാഹോദര്യം നിലനിർത്താൻ കഴിയണമെന്നും പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ നന്നാക്കുന്ന രാഷ്‌ട്രീയമാണ്‌ വേണ്ടത്‌. അനാവശ്യ രാഷ്‌ട്രീയവിവാദങ്ങൾ മാറ്റി യുവാക്കളുടെ ഭാവിയെക്കുറിച്ച്‌ ചിന്തിക്കണമെന്നും പറഞ്ഞു. ഈരാറ്റുപേട്ട മുൻ നഗരസഭാ ചെയർമാൻ നിസാർ കുർബാനിയുടെ സ്മരണാർഥം യൂത്ത് കെയർ സജ്ജീകരിച്ച ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗോഫും അദ്ദേഹം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ചിന്റു കുര്യൻ ജോയി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. പി.ഇഫ്തിക്കറുദീൻ, അഡ്വ. മുഹമ്മദ്‌ ഇല്യാസ്, അഡ്വ. ജോമോൻ ഐക്കര, സിജോ ജോസഫ്, അനസ് നാസർ തുടങ്ങിയവർ പ്രസംഗിച്ചു. സഭയുടെ ആശങ്കകൾ പങ്കുവെച്ച് പാലാ രൂപത പാലാ: ബിഷപ്പ്‌ ഹൗസിലെത്തിയ ശശി തരൂർ എം.പി.ക്ക് ഊഷ്മള സ്വീകരണം. രാജ്യത്തെ പൊതുവിഷയങ്ങളിൽ സഭയുടെ ആശങ്കകൾ ശശി തരൂരുമായി മാർ ജോസഫ് കല്ലറങ്ങാട്ടും വൈദികരും പങ്കുവെച്ചു. നൂറ്റാണ്ടുകളായി ഈ രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങളെ വൈദേശിക മതമെന്ന്‌ വിശേഷിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്‌ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദളിത് ക്രൈസ്തവരെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന വിഷയത്തിൽ ഈ നിലപാട് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെ ശക്തമായി എതിർക്കുമെന്ന് ശശി തരൂർ പറഞ്ഞു. മതപരിവർത്തന ബില്ല്, പുതിയ വിദ്യാഭ്യാസ നയം, ബഫർ സോൺ വിഷയം, ദളിത് ക്രൈസ്തവരുടെ സംവരണം, റബ്ബറിന്റെ വിലയിടിവ്, ആറുമാസംവരെ ഗർഭച്ഛിദ്രം ആകാമെന്ന കോടതിവിധിയിലുള്ള ആശങ്ക, ന്യൂനപക്ഷാവകാശം എന്നിവ സംബന്ധിച്ചും സഭയുടെ നിലപാടുകൾ ബിഷപ്പ്, ശശി തരൂരിനെ അറിയിച്ചു. മതേതരത്വത്തിനെതിരായ നീക്കങ്ങൾ ഭരണഘടനാപരമല്ലെന്ന് ശശി തരൂർ ബിഷപ്പിനോട് പറഞ്ഞു. വിഴിഞ്ഞം വിഷയം പരാമർശിച്ചില്ല. എന്നാൽ, രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്ന് ശശി തരൂർ പറഞ്ഞു. ബിഷപ്പ് ഹൗസിലെത്തിയ ശശി തരൂരിനെ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി ജനറാളന്മാരായ ഫാ. ജോസഫ് തടത്തിൽ, ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ജോസഫ് മലേപ്പറമ്പിൽ, ഫാ. ജോസഫ് കണിയോടിയിൽ, കോർപ്പറേറ്റ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുപുറം, ഫാ. ജോസ് കാക്കല്ലിൽ എന്നിവർ സ്വീകരിച്ചു. അരമണിക്കൂറോളം ശശി തരൂർ പാലാ ബിഷപ്പ്‌ ഹൗസിൽ ചെലവഴിച്ചു. ചില സംഭവങ്ങൾ വേദനിച്ചിച്ചെന്ന്‌ സ്വാഗതപ്രസംഗത്തിൽ ഫൗണ്ടഷൻ അംഗം കോട്ടയം: പാലായിൽ കെ.എം.ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിച്ച കെ.എം.ചാണ്ടി സ്മാരക പ്രഭാഷണ പരിപാടിയിൽ സ്വാഗതം പറഞ്ഞ ഫൗണ്ടേഷൻ അംഗമായ കെ.സി.ജോസഫ്‌ സമ്മേളനവേദിയിലെ ചില സംഭവങ്ങൾ വേദനയുണ്ടാക്കിയെന്ന്‌ തുറന്നുപറഞ്ഞു. തരൂർ എത്തിയപ്പോൾ ചിലർ തരൂരിന്‌ അഭിവാദ്യമർപ്പിച്ച്‌ മുദ്രാവാക്യം വിളിച്ചിരുന്നു. ഡി.സി.സി. പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌ വന്നെങ്കിലും ചടങ്ങിൽ ഇരിക്കാതെ മടങ്ങി. ഫൗണ്ടേഷന്റേത്‌ രാഷ്‌ട്രീയ സമ്മേളനമല്ല. അതിന്റെ ഗൗരവം ഉൾക്കൊള്ളാതെയാണ്‌ ചിലർ പ്രവർത്തിച്ചത്‌. അദ്ദേഹം പറഞ്ഞു. നാലുമണിക്ക്‌ നിശ്ചയിച്ച പരിപാടി അഞ്ചരയോടെയാണ്‌ തുടങ്ങിയത്‌. തരൂരിനെ കേൾക്കാൻ വൻ സദസ്സാണ്‌ പാലാ ടൗൺഹാളിൽ എത്തിയത്‌. ആഗോളവത്‌കരിക്കപ്പെട്ട മലയാളി എന്ന വിഷയത്തിലാണ്‌ അദ്ദേഹം പ്രഭാഷണം നടത്തിയത്‌. ചടങ്ങിൽ മുൻ കോൺഗ്രസ് നേതാവും മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ്‌, മാണി സി.കാപ്പൻ എം.എൽ.എ., പത്തനംതിട്ട മുൻ ഡി.സി.സി. പ്രസിഡന്റ്‌ പി.മോഹൻരാജ്‌, മുൻ എം.പി.വക്കച്ചൻ മറ്റത്തിൽ, കേരള കോൺഗ്രസ്‌ നേതാവ്‌ പി.സി.തോമസ്‌, യു.ഡി.എഫ്‌. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച്  more...

ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട യുവതി ദുരിതത്തിൽ; ജീവിതം വഴിമുട്ടി

സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട  more...

തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശമാകാൻ പകൽപ്പൂരം

തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്.  more...

പ്രണയവിവാഹം, മറ്റൊരാൾക്കൊപ്പം താമസം; കവിതയ്ക്ക് ആസിഡാക്രമണം, ദാരുണാന്ത്യം

കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ  more...

‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു  more...

HK Special


‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....

മെയ് 1ന് എങ്ങനെ പൊതു അവധിയായി ?

തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....

‘വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും’: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....

ഹിജാബ് നിരോധിച്ചവരോട് മധുരപ്രതികാരം; 600ൽ 593 മാർക്ക് നേടി തബസ്സും ഷെയ്ഖ്; ആശംസിച്ച് ശശി തരൂര്‍

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിംഗ് കോളജുകൾക്ക് അനുമതി; ഉത്തർ പ്രദേശിൽ 27 എണ്ണം; കേരളത്തോട് അവഗണന

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....