News Beyond Headlines

30 Thursday
March

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുകേഷ് അംബാനിയുടെ മകനും പ്രതിശ്രുത വധുവും

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്‍റും. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ എത്തിയ സംഘം റോഡ് മാർഗം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണാധികാരികൾക്കൊപ്പമാണ് ആനന്ദും രാധികയും ദർശനം നടത്തിയത്. ക്ഷേത്ര ദര്‍ശനത്തിന്ശേഷം പുന്നത്തൂര്‍ ആനക്കോട്ടയും സന്ദര്‍ശിച്ചാണ് ഇരുവരും മടങ്ങിയത്. ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് ഗുരുവായൂരില്‍ എത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ഇരുവർക്കും പ്രസാദ കിറ്റ് സമ്മാനിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറൽ പെയിന്റിങ്ങും സമ്മാനിച്ചു. ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ നിശ്ചയം നടന്നത് ജനുവരി 19നായിരുന്നു. സിനിമാ-കായിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ, കരൺ ജോഹർ, കത്രീന കൈഫ് എന്നിവർ പങ്കെടുത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


1337.76 കോടി രൂപ പിഴ ഗൂഗിൾ 30 ദിവസത്തിനുള്ളിൽ നൽകണം; നടപടി ശരിവെച്ച് ട്രിബ്യൂണൽ

ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി).  more...

കാമുകൻ ജീവനൊടുക്കിയതിന് പിന്നാലെ യുവതി സ്വയം തീകൊളുത്തി; ചികിത്സയിലിരിക്കെ മരണം

ഗുരുഗ്രാം: കാമുകന്‍ ജീവനൊടുക്കിയതിന്റെ മനോവിഷമത്തില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ബിഹാര്‍ സ്വദേശിനിയായ മഞ്ജു(30)വാണ് ഡല്‍ഹി സഫ്ദര്‍ജങ്  more...

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; അടിയന്തര ഉത്തരവ് പുറത്തിറക്കി

ന്യൂഡൽഹി∙ ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി  more...

കടുത്ത പോരിലേക്ക് കര്‍ണാടക; വോട്ടെടുപ്പ് മേയ് 10ന്, വോട്ടെണ്ണൽ മേയ് 13ന്

ന്യൂഡൽഹി∙ കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന്. തിരഞ്ഞെടുപ്പ്  more...

നഗ്നയായി മരത്തില്‍ കയറുന്ന യുവതി; അന്വേഷണം ചെന്നെത്തിയത് കൊലപാതകത്തില്‍, ദുരൂഹത

ഫ്ലോറിഡ∙ നഗ്നയായ ഒരു യുവതി മരത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു യുവതിയുടെ  more...

HK Special


സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കില്ല; അഞ്ച് വയസ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ .....

വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി വിതരണം നാളെ

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലെ വിദ്യാർത്ഥികൾക്ക്‌ വേനൽ അവധിക്കാലത്തേക്ക്‌ അഞ്ചുകിലോ അരി വീതം .....

‘നിറചിരിയുടെ രാജാവിന് യാത്രാമൊഴി’; ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ .....

അദ്ദേഹം നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് -സലിംകുമാർ

നടൻ ഇന്നസെന്റിന്റെ വിയോ​ഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി നടനും സംവിധായകനുമായ സലിംകുമാർ. ഇന്നസെന്റ് എന്ന .....

47വർഷം താങ്ങും തണലുമായവർ;ഇന്നച്ചനില്ലാത്ത പാർപ്പിടത്തിലെത്തിയപ്പോൾ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

ഇന്നസെന്റില്ലാത്ത 'പാര്‍പ്പിട'ത്തിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഭാര്യ ആലീസിന് കരച്ചില്‍ നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ടവന്റെ വിയോഗം .....