ചെന്നൈ: പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാർ നിർമിച്ച പാമ്പൻ പാലം ഇനി ചരിത്രസ്‌മാരകം.ഇതിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെക്കുന്നതായി ദക്ഷിണ റെയിൽവെ അറിയിച്ചു. രാമേശ്വരത്തെക്കുള്ള ട്രെയിൻ ഗതാഗതം ഇനി പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കിയ ശേഷം പുനസ്ഥാപിക്കും. കാലാവസ്ഥ മോശമായതിനെ തുടർന്നും അപകടസാധ്യത കണക്കിലെടുത്തും ഡിസംബർ 23ന് ഇതു വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് അറ്റകുറ്റ പണിക്കിടെ പലതവണ ഗതാഗതം നിയന്ത്രണം നീട്ടിയിരുന്നു. പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തികൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് റെയിൽവെ ഇറക്കിയത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകൾ മണ്ഡപം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. 1988 ൽ റോഡുപാലം വരുന്നത് വരെ രാമേശ്വരത്തുള്ളവർക്ക് വൻകരയുമായി ബന്ധപ്പെടുനുള്ള ഏക മാർഗം പാമ്പൻ പാലമായിരുന്നു. 1964-ൽ ഉണ്ടായ കൊടുങ്കാറ്റിൽ പാമ്പൻ പാലത്തിന് മുകളിലൂടെ ആഞ്ഞടിച്ച തിരമാലയിൽപെട്ട് പാസഞ്ചർ ട്രെയിൽ മറിഞ്ഞ് കടലിൽ വീണ് 115 യാത്രക്കാർ മരിച്ചിരുന്നു. അന്ന് തകർന്ന് റെയിവെ സ്റ്റേഷന്റെയും പാളത്തിന്റെയും അവശിഷ്ടങ്ങൾ ഇന്നും ധനുഷ്‌കോടിയിലുണ്ട്. പാലത്തിൽ ഇനിയും അറ്റകുറ്റപ്പണി അസാധ്യമായതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. പുതിയ പാലത്തിന്റെ നിർമാണം ജൂലായിയോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. ചരക്ക് കപ്പലുകൾക്ക് പോകാനായി പാലത്തിന്റെ നടുഭാഗം വാതിൽ തുറക്കുന്നതിനാൽ വെർട്ടിക്കൽ ലിഫ്റ്റിങ് പാലം എന്നാണ് വിളിക്കുന്നത്. അന്നത്തെ എൻജിനിയറിങ് വൈദഗ്ധ്യത്തിന്റെ നേർകാഴ്ചകൂടിയാണ് പാമ്പൻ പാലം. 2.066 കിലോമീറ്റർ നീളമുള്ള പഴയ റെയിൽപാലം കാണികൾക്ക് ഇന്നും ഒരു വിസ്‌മയമാണ്. പുതിയ പാലം വരുന്നതോടെ പഴയപാലത്തിന്റെ ഭാഗങ്ങൾ പാമ്പൻ റെയിൽവെ സ്റ്റേഷനിൽ ചരിത്രസ്‌മാരകമായി പ്രദർശിപ്പിക്കും. ചുഴലിക്കാറ്റിൽ നശിച്ചുപോയ രാമേശ്വരം-ധനുഷ്കോടി പാതയും റെയിൽവെസ്റ്റേഷനും പുനർനിർമിക്കുന്നതിന് റെയിൽവെ ബജറ്റിൽ 385 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.
ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി). more...
ഗുരുഗ്രാം: കാമുകന്‍ ജീവനൊടുക്കിയതിന്റെ മനോവിഷമത്തില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ബിഹാര്‍ സ്വദേശിനിയായ മഞ്ജു(30)വാണ് ഡല്‍ഹി സഫ്ദര്‍ജങ് more...
ന്യൂഡൽഹി∙ ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി more...
ന്യൂഡൽഹി∙ കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന്. തിരഞ്ഞെടുപ്പ് more...
ഫ്ലോറിഡ∙ നഗ്നയായ ഒരു യുവതി മരത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു യുവതിയുടെ more...
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ .....
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലെ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്കാലത്തേക്ക് അഞ്ചുകിലോ അരി വീതം .....
അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ .....
നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി നടനും സംവിധായകനുമായ സലിംകുമാർ. ഇന്നസെന്റ് എന്ന .....
ഇന്നസെന്റില്ലാത്ത 'പാര്‍പ്പിട'ത്തിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഭാര്യ ആലീസിന് കരച്ചില്‍ നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ടവന്റെ വിയോഗം .....