News Beyond Headlines

30 Tuesday
May

സമ്പൂർണ ഇ-സ്റ്റാംപിങ് പദ്ധതി ഏപ്രിൽ ഒന്നു മുതൽ; ഇ–സ്റ്റാംപ് ലഭിക്കുന്ന രീതി ഇങ്ങനെ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ ഇ-സ്റ്റാംപിങ് പദ്ധതി നടപ്പിലാക്കും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾക്ക് 2017 മുതൽ ഇ-സ്റ്റാംപിങ് നിലവിലുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് കൂടി ഏപ്രിൽ ഒന്നുമുതൽ ഇ-സ്റ്റാംപിങ് ആരംഭിക്കും. നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മുദ്രപ്പത്രങ്ങള്‍ക്കുമാണ് ഇതു ബാധകമാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ സബ് റജിസ്ട്രാര്‍ ഓഫിസ് ഇ–സ്റ്റാംപിങ് സംവിധാനത്തിലേക്ക് മാറും. മേയ് രണ്ടാം തീയതി മുതല്‍ സംസ്ഥാന വ്യാപകമായി ഇത് ഏര്‍പ്പെടുത്തുമെന്ന് റജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുമ്പോഴും ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന അംഗീകൃത സ്റ്റാംപ് വെണ്ടര്‍മാരിലൂടെ ആയിരിക്കും. ഇ–സ്റ്റാംപിങ് നടപ്പിലാക്കുന്നുണ്ടെങ്കിലും നിലവില്‍ സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാംപ് വെണ്ടര്‍മാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസകാലം തുടരാന്‍ സാധിക്കും. ∙ ഇ–സ്റ്റാംപ് ലഭിക്കുന്ന രീതി റജിസ്‌ട്രേഷന്‍ കേരള (https://estamp.kerala.gov.in)പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്ന വെണ്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇ സ്റ്റാംപ് ഓപ്ഷന്‍ സെലക്ട് ചെയ്ത് ആധാര റജിസ്ടര്‍ ചെയ്യേണ്ട വ്യക്തി നല്‍കുന്ന പേ സ്ലിപ്പിലെ വിവരങ്ങള്‍ എന്റര്‍ ചെയ്യും. ആധാര വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം സ്റ്റാംപ് വെണ്ടര്‍ മുദ്രവില സ്വീകരിക്കും. മുദ്രവില ഇ–സ്റ്റാംപ് പോര്‍ട്ടലിലെ ഇ–ട്രഷറി പേയ്‌മെന്റ് മോഡ് വഴി സ്റ്റാംപ് വെണ്ടര്‍ക്ക് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് അടയ്ക്കാന്‍ കഴിയും. യുപിഐ, കാര്‍ഡ്, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നെറ്റ് ബാങ്കിങ് പേയ്‌മെന്റ് സംവിധാനം എന്നിവ ഇതിനായി ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. പേയ്‌മെന്റ് നടപടി പൂര്‍ത്തിയാകുമ്പോള്‍ ഇ–സ്റ്റാംപ് ജനറേറ്റ് ചെയ്യും. കംപ്യൂട്ടറില്‍ ലഭിക്കുന്ന ഇ–സ്റ്റാംപ് പ്രിവ്യൂ സംവിധാനം ഉപയോഗിച്ച് ആധാരം റജിസ്ട്രര്‍ ചെയ്യുന്ന വ്യക്തി നല്‍കിയ വിവരങ്ങളുമായി ഒത്തുനോക്കി ശരിയാണെന്ന് സ്റ്റാംപ് വെണ്ടര്‍ ഉറപ്പു വരുത്തണം. (യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, സര്‍ക്കാര്‍ റഫറന്‍സ് നമ്പര്‍, സ്റ്റാംപ് വെണ്ടര്‍ കോഡ്, ഇ–സ്റ്റാംപ് ഇഷ്യൂ ചെയ്ത തീയതിയും സമയവും, ഇ സ്റ്റാംപ് ഡ്യൂട്ടി അടച്ച തുക വാക്കുകളിലും അക്കങ്ങളിലും, ഇ സ്റ്റാംപ് നേടുന്ന വ്യക്തിയുടെ പേരും വിലാസവും എന്നിവയെല്ലാം ഇതില്‍ ഉണ്ടാവും.) ശരിയാണെങ്കില്‍ മാത്രം സ്റ്റാംപ് വെണ്ടര്‍ 100 ജിഎസ്എം പേപ്പറില്‍ ഇ–സ്റ്റാംപിന്റെ കളര്‍പ്രിന്റ് എടുത്ത് നല്‍കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച്  more...

ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട യുവതി ദുരിതത്തിൽ; ജീവിതം വഴിമുട്ടി

സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട  more...

തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശമാകാൻ പകൽപ്പൂരം

തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്.  more...

പ്രണയവിവാഹം, മറ്റൊരാൾക്കൊപ്പം താമസം; കവിതയ്ക്ക് ആസിഡാക്രമണം, ദാരുണാന്ത്യം

കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ  more...

‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു  more...

HK Special


‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....

മെയ് 1ന് എങ്ങനെ പൊതു അവധിയായി ?

തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....

‘വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും’: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....

ഹിജാബ് നിരോധിച്ചവരോട് മധുരപ്രതികാരം; 600ൽ 593 മാർക്ക് നേടി തബസ്സും ഷെയ്ഖ്; ആശംസിച്ച് ശശി തരൂര്‍

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിംഗ് കോളജുകൾക്ക് അനുമതി; ഉത്തർ പ്രദേശിൽ 27 എണ്ണം; കേരളത്തോട് അവഗണന

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....