കൊച്ചി: ഭാരതി എയര്‍ടെല്‍ വെള്ളിയാഴ്ച 235 നഗരങ്ങളില്‍ കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് എയര്‍ടെല്‍ 5ജി പ്ലസ് സേവനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം 500 ആയി. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എല്ലാ പ്രധാന നഗരങ്ങളിലും തങ്ങളുടെ 5ജി പ്ലസ് ഇപ്പോള്‍ ലഭ്യമാണെന്ന് എയര്‍ടെല്‍ പറഞ്ഞു. ദിവസവും 30 മുതല്‍ 40 വരെ നഗരങ്ങളിലേക്ക് എയര്‍ടെല്‍ 5ജി പ്ലസ് ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം സെപ്തംബറില്‍ രാജ്യത്തെ മുഴുവന്‍ നഗരങ്ങളേയും എയര്‍ടെലിന്റെ 5ജി ശൃംഖലയുമായി ബന്ധിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭാരതി എയര്‍ടെല്‍ സിടിഒ രണ്‍ദീപ് സെഖോണ്‍ പറഞ്ഞു. ലോകത്തിലെ വലിയ രീതിയില്‍ സ്വീകാര്യതയുള്ള സാങ്കേതിക വിദ്യയിലാണ് എയര്‍ടെല്‍ 5ജി പ്ലസ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ എല്ലാ 5ജി സ്മാര്‍ട്ട്ഫോണുകളും എയര്‍ടെല്‍ നെറ്റ് വര്‍ക്കില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നുവെന്ന് എയര്‍ടെല്‍ പറഞ്ഞു. എയര്‍ടെല്‍ 5ജി പ്ലസ് നെറ്റ്വര്‍ക്ക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും കമ്പനി അവതരിപ്പിച്ചു. നിലവിലുള്ള എല്ലാ പ്ലാനുകളിലുടനീളമുള്ള ഡാറ്റ ഉപയോഗത്തിന്റെ പരിധി കമ്പനി നീക്കം ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ലഭ്യതയെക്കുറിച്ച് ആശങ്കയില്ലാതെ അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.
തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് more...
സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട more...
തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. more...
കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....
തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....
രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....