ഇന്നസെന്റില്ലാത്ത 'പാര്‍പ്പിട'ത്തിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഭാര്യ ആലീസിന് കരച്ചില്‍ നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാകാതെ നെഞ്ച് പൊട്ടിക്കരഞ്ഞാണ് ആലീസ് വീട്ടിലെത്തിയത്. ഇതിന്റെ വീഡിയോ കാഴ്ച്ചക്കാരുടേയും കണ്ണ് നനയിക്കും. 47 വര്‍ഷം ഇന്നസെന്റിന്റെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പംനിന്ന നല്ല പാതിയാണ് ആലീസ്. ഇരുവരുടേയും പ്രണയ വിവാഹം ഒന്നുമായിരുന്നില്ല. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിന് ശേഷം ഇരുവരും പ്രണയിക്കാന്‍ തുടങ്ങുകയായിരുന്നു. ആറു രൂപയുടെ റോയല്‍ ജാസ്മിന്‍ സെന്റാണ് ആലീസിന് ഇന്നസെന്റ് ആദ്യമായി നല്‍കിയ സമ്മാനം. തന്നേക്കാള്‍ നര്‍മ ബോധമുള്ള വ്യക്തിയാണ് ആലീസെന്ന് പല അഭിമുഖങ്ങളിലും ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ആലീസിന്റെ പല തമാശകളും വീട്ടിലുണ്ടാകുന്ന രസകരമായ സംഭവങ്ങളും ഇന്നസെന്റ് സുഹൃത്തുക്കളോട് പങ്കുവെയ്ക്കുമായിരുന്നു. ഇന്നസെന്റിന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ 'ആലീസ് പറഞ്ഞതുപോലെ' എന്നൊരു തമാശ പോലുമുണ്ട്. കാന്‍സറില്‍ നിന്ന് ഇന്നസെന്റ് തിരിച്ചുവന്നപ്പോഴേക്കും ആലീസിനേയും കാന്‍സര്‍ കീഴടക്കിയിരുന്നു. തനിക്ക് അസുഖം വന്നതിനേക്കാള്‍ ഭാര്യയ്ക്ക് രോഗം ബാധിച്ചതാണ് ഇന്നസെന്റിനെ തളര്‍ത്തിയത്. പരസ്പരം താങ്ങും തണലുമായി ജീവിതത്തില്‍ സന്തോഷം മാത്രം നിറച്ച് ഇരുവരും കാന്‍സറിനെ തോല്‍പ്പിച്ചു. എന്നാല്‍ മരണത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. ഇന്നസെന്റിന്റെ ചിരിയുടെ അലയൊലികള്‍ മുഴുങ്ങുന്ന വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇനിയൊരിക്കലും അനുഗമിക്കാന്‍ ഇന്നസെന്റില്ല എന്ന സങ്കടം മാത്രം ആലീസിന് ബാക്കി.
തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് more...
സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട more...
തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. more...
കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....
തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....
രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....