ചെന്നൈ ∙ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ല്, കട്ടിങ് പ്ലേയർ ഉപയോഗിച്ച് പൊലീസ് പിഴുതു മാറ്റിയെന്ന പരാതിയില്‍ അന്വേഷണം. അടിപിടി കേസിൽ അറസ്റ്റിലായ 10 പേരുടെ പല്ല് പിഴുതുമാറ്റി എന്നാണ് ആരോപണം. പ്രതിഷേധം ശക്തമായതോടെ ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തിരുനെൽവേലി അംബാസമുദ്രം എഎസ്പി ബൽവീർ സിങ്ങിനെതിരെയാണ് പരാതി. അംബാസമുദ്രം സ്വദേശി ചെല്ലപ്പയെയും മറ്റു 9 പേരെയും അടിപിടിക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ബൽവീർ സിങ് ഓരോ പ്രതികളെയും തന്റെ ക്യാബിനിൽ വിളിച്ചുവരുത്തിയാണ് പല്ല് പിഴുതെടുത്തത്. പ്രതികളുടെ കൈകൾ ഗണ്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും ബലമായി പിടിച്ചുവയ്ക്കുകയും ബൽവീർ കട്ടിങ് പ്ലേയർ ഉപയോഗിച്ച് പല്ല് പിഴുതുമാറ്റുകയുമായിരുന്നു. വായ്ക്കുള്ളിൽ കരിങ്കൽ കഷ്ണങ്ങൾ ഇട്ടശേഷം കടിച്ചുപൊട്ടിക്കാനും ആവശ്യപ്പെട്ടു. പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. അതിനിടെയാണ് മൂന്നുപേർ മാധ്യമങ്ങളോട് പീഡനവിവരം വെളിപ്പെടുത്തിയത്. പിന്നാലെ വിവിധ സംഘടനകൾ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. തുടർന്ന് ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് more...
സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട more...
തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. more...
കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....
തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....
രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....