തിരുവനന്തപുരം ∙ ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയിൽ തുടരുന്ന അരിക്കൊമ്പനെന്ന കാട്ടാന നിമിത്തം ജനങ്ങൾ ഭീതിയിലാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇതിനകം ആനയെ പിടിക്കുമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇവിടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നുണ്ട്. കേസു കൊടുത്ത ആളുകൾ ഇവിടെ വന്ന് താമസിക്കട്ടെ എന്നാണ് ജനങ്ങൾ പറയുന്നത്. ജഡ്ജിയായാലും മതിയെന്ന് അവർ പറയുന്നു. അതേസമയം, താനങ്ങനെ പറയുന്നത് ശരിയല്ലല്ലോ എന്നും അദ്ദേഹം എടുത്തുപറഞ്ഞു. ‘കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ആനയെ പിടിച്ച് അവിടത്തെ ഗുരുതര പ്രശ്നത്തിന് പരിഹാരം കാണാമായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജനങ്ങൾ ഭീതിയിലാണ്. ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നുണ്ട്. വരുന്ന ആനയുടെ കൊമ്പിന് എത്ര നീളമുണ്ടെന്ന് നോക്കിയിട്ട് അല്ലല്ലോ... വരുന്ന ആനയെ അല്ലേ തടയേണ്ടത്? കേസ് കൊടുത്ത ആൾ ഒരാഴ്ച ഇവിടെവന്ന് താമസിക്കട്ടെ എന്നാണ് ജനങ്ങൾ പറയുന്നത്. ജഡ്ജിയായാലും മതി. ഞാനങ്ങനെ പറയുന്നത് ശരിയല്ലല്ലോ. അങ്ങനെ ജനങ്ങളുടെയൊരു ഡിമാൻഡുണ്ട്. അത് നമുക്ക് കോടതിയിൽ വയ്ക്കാൻ സാധിക്കില്ലല്ലോ’– ഇതായിരുന്നു ശശീന്ദ്രന്റെ വാക്കുകൾ. അതേസമയം, അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാനാണ് ഹൈക്കോടതി ഇന്നു നിർദ്ദേശം നൽകിയത്. വിദഗ്ധസമിതി റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ആനയെ പിടികൂടിയിട്ട് എന്തുചെയ്യാനെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. ആരാണ് ഉൾവനത്തിൽ ജനങ്ങളെ താമസിപ്പിച്ചത് ? താമസിക്കാൻ ഇത് അനുയോജ്യമായ ഭൂമി ആയിരുന്നോ? കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണമെന്നും കോടതി പറഞ്ഞു. അരിക്കൊമ്പനെ ഉൾവനത്തിൽ വിടുന്നതിനെപ്പറ്റി അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി വിദഗ്ധസമിതി രൂപീകരിച്ചു. റേഡിയോ കോളർ പിടിപ്പിക്കാനുള്ള നടപടികൾ എടുക്കാമെന്നും കോടതി വാക്കാൽ പറഞ്ഞു. ആനയെ പിടികൂടി ആന ക്യാംപിലിടുന്നതിനെ അനുകൂലിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കോടതിയുടെ നിരീക്ഷണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു. കോടതി എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയതെന്ന് മനസിലാകുന്നില്ല. ജനങ്ങൾ വനത്തിൽ കയറിയതുമൂലം ഉണ്ടായ പ്രശ്നമല്ല. ജനവാസ മേഖലയിലേക്ക് ആന കയറിവന്നതാണ്. ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണം തെറ്റാണെന്നും ലിജു പറഞ്ഞു. ‘ജനങ്ങളെ മാറ്റിക്കൊണ്ട് ആനകളെ സംരക്ഷിക്കുക എന്നത് ജനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. കോടതിയുടെ നിരീക്ഷണങ്ങൾ ജനങ്ങൾക്ക് അംഗീകരിക്കാനാകില്ല. 1960കളിൽ സർക്കാർ തന്നെ ആളുകളെ വനപ്രദേശത്ത് കുടിയിരുത്തിയിട്ടുണ്ട്. അന്നും ആനകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ പോലെ അക്രമകാരികളായ ആനകളുണ്ടായിരുന്നില്ല. 2003ൽ ജനങ്ങളെ കുടിയിരുത്തിയ സ്ഥലമാണ് 301 കോളനി. 50 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ജനങ്ങളാണോ ആനയാണോ മുഖ്യം എന്നു ചോദിച്ചാൽ ജനങ്ങൾ എന്ന് തന്നെയാകും ഞങ്ങൾ പറയുക.’ – ലിജു വർഗീസ് പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് more...
സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട more...
തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. more...
കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....
തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....
രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....