News Beyond Headlines

22 Wednesday
October

ബജറ്റ് പ്രതീക്ഷ; ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഈ ബജറ്റില്‍ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ എന്നിവ കോര്‍ത്തിണക്കി സോണുകള്‍ ആവിഷ്‌കരിക്കും. വ്യോമയാന ഇന്ധനത്തിനുള്ള എക്സൈസ് തീരുവ അഞ്ച് ശതമാനമായി കുറയ്ക്കാനുള്ള സാധ്യതയും ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. റെയില്‍വേയുടെ നികുതി ഘടനയിലും മാറ്റമുണ്ടായേക്കും. റെയില്‍വേ വഴിയുള്ള ചരക്ക് നീക്കത്തിലും സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഹൈഡ്രജന്‍ ഇന്ധ അധിഷ്ഠിത ട്രെയിനുകള്‍ക്ക് പ്രോത്സാഹനം നല്‍കും. 2030 ഓടെ കാര്‍ബണ്‍ മലിനീകരണം പൂര്‍ണമായും ഒഴിവാക്കാനുള്ള പദ്ധതികള്‍ ഉണ്ടായേക്കും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്താനുള്ള സാധ്യത കാണുന്നുണ്ട്. ഇന്റര്‍നെറ്റ് കണക്ടിവിറ്റഇയും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും. അതേസമയം, ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ കരുതല്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. വകയിരുപ്പില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഒഷധ നിര്‍മാണ മേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍, മരുന്ന് ഗവേഷണത്തിന് കൂടുതല്‍ പ്രോത്സാഹനം എന്ന സാധ്യതയും മുന്നില്‍ കാണുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ 18 ശതമാനമാണ് ആരോഗ്യ ഇന്‍ഷുറന്‍സ്. ആധായ നികുതി വകുപ്പിലെ 80 ഡി പ്രകാരമുള്ള ഇളവ് ഒന്നര ലക്ഷമാക്കിയേക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. കൊവിഡ് ബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നികുതി ഇളവുകള്‍ ഉണ്ടായേക്കും. ഇതിന് പുറമെ വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ഇന്നലെ പാര്‍ലമെന്റിന് മുന്നില്‍ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളില്‍ ബജറ്റില്‍ അനുകൂല നിലപാടുണ്ടായാല്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special