പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി എ കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ധാര്‍മ്മികതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ജിഷ്ണു കേസില്‍ താങ്കള്‍ സ്വീകരിച്ച നടപടി തിരുത്താന്‍ തയ്യാറാവണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കൂടാതെ ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ കൃത്രിമം കാണിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് ധൈര്യം കിട്ടിയതെന്ന് അറിയാന്‍ പാഴൂര്‍ പഠിപ്പുര വരെ പോകേണ്ട കാര്യമില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: മിസ്ടർ എ. കെ ബാലൻ, ഒന്നുമില്ലെങ്കിൽ താങ്കളൊരു പഴയ നാദാപുരത്തുകാരനല്ലേ. ആ ഒരു പരിഗണനയെങ്കിലും ജിഷ്ണുവിന്റെ മാതാപിതാക്കളോട് കാണിക്കാമായിരുന്നില്ലേ? സ്വന്തം പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു കുരുന്നിന്രെ കൊലപാതക കേസ്സ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാൻ എങ്ങനെ മനസ്സുവന്നു താങ്കൾക്ക്? പോസ്ടുമോർട്ടം നടപടികളിൽ കൃത്രിമം കാണിക്കാൻ എങ്ങനെ ധൈര്യം ഉത്തരവാദിത്തപ്പെട്ടവർക്കു കിട്ടിയെന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമുണ്ടോ. അങ്ങയുടെ ഭാര്യയുടെ ആരോഗ്യവകുപ്പിലുള്ള സ്വാധീനം ഉമ്മൻചാണ്ടി ഭരിക്കുന്പോൾ പോലും കേരളത്തിനു ബോധ്യപ്പെട്ടതാണല്ലോ. അതുകൊണ്ടാണല്ലോ കോൺഗ്രസ്സുകാരനായ കൃഷ്ണദാസ് അവരെത്തന്നെ ഈ സ്ഥാപനത്തിൽ വലിയ തുക ശമ്പളം നൽകി നിലനിർത്തുന്നത്. ഇത്രയൊക്കെ ആക്ഷേപം കേൾക്കേണ്ടി വന്നിട്ടും അവരെ അവിടുന്നു മാററാൻ താങ്കൾ എന്തുകൊണ്ടു തയ്യാറാവുന്നില്ല? ഏററവുമൊടുവിൽ പ്രതികൾക്ക് കോടതിയിൽ നിന്ന് ആനുകൂല്യം കിട്ടിയത് താങ്കൾ കൈകാര്യം ചെയ്യുന്ന നിയമവകുപ്പ് നടത്തിയ വഴിവിട്ട സഹായം കാരണമല്ലേ? ധാർമ്മികതയുടെ ഒരംശമെങ്കിലും താങ്കളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ബാലാ ഇനിയെങ്കിലും തിരുത്തൂ. അട്ടപ്പാടിയിലെ ആദിവാസികളെ ഒററുകൊടുത്ത് സിസ്ലോണിനെ സഹായിച്ച അങ്ങയിൽ നിന്ന് കേരളം ഒരു നന്മയും പ്രതീക്ഷിക്കുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....