കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ പരുക്കേറ്റ കീർത്തന രാജേഷ്(12) എന്ന കോട്ടയം മീനടം സ്വദേശിയായ വിദ്യാർഥിനി വീട്ടിലെത്തിയ ശേഷം ഓർത്തത് ആ ചേച്ചിയെ ആയിരുന്നു. ‘തട്ടമിട്ട് ദേവദൂതയെപ്പോലെ വന്ന ആ ചേച്ചി ആരായിരിക്കും’ – കീർത്തനയുടെ ആ ചോദ്യത്തിന് ഉത്തരമായി. ട്രെയിനിനു നേരെ എറിഞ്ഞ കല്ലുകൊണ്ട് പരുക്കേറ്റ കീർത്തനയ്ക്ക് ആശ്വാസമായെത്തിയത് നിഹാല ഷെറിൻ എന്ന മെഡിക്കൽ വിദ്യാർഥിയാണ്. തലയിൽ നിന്ന് രക്തം വാർന്നൊഴുകി ഭയന്നുവിറച്ച കീർത്തനയ്ക്കും കുടുംബത്തിനും ആശ്വാസമായി എത്തി പ്രാഥമിക ശുശ്രൂഷ നൽകിയത് നിഹാല ആയിരുന്നു. കീർത്തനയ്ക്കും കുടുംബത്തിനും രക്ഷാകരം നീട്ടിയ പെൺകുട്ടിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. അന്വേഷണത്തിനൊടുവിൽ ആ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണെന്ന് കണ്ടെത്തി. താൻ ചെയ്തത് അത്ര വലിയ കാര്യമൊന്നുമല്ലെന്നും തന്റെ കടമ മാത്രമാണ് നിർവഹിച്ചതെന്നും കണ്ണൂർ അഴീക്കോട് സ്വദേശിയായ നിഹാല പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് നിഹാല പറയുന്നത് ഇങ്ങനെ: ‘‘കണ്ണൂരിലെ വീട്ടിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള യാത്രയിലായിരുന്നു. ഫോണിൽ നോക്കി സമയം പോക്കുന്നതിനിടെയാണ് അടുത്ത കോച്ചിൽനിന്ന് വലിയ കരച്ചിൽ കേട്ടത്. കരയുന്ന ശബ്ദം മാത്രമെ കേൾക്കുന്നുണ്ടായിരുന്നുള്ളു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. പിന്നീട് അവിടേക്ക് പോയി നോക്കി. അവിടെ എത്തിയപ്പോഴാണ് കുട്ടിയുടെ തലയിൽ നിന്നും രക്തം ഒഴുകുന്നത് കണ്ടത്. കുട്ടിയും മാതാപിതാക്കളും ഭയപ്പെട്ട് കരയുകയായിരുന്നു. അവരെ ആദ്യം ശാന്തരാക്കുകയായിരുന്നു ചെയ്തത്. തലയിൽ എവിടെ നിന്നാണ് രക്തം വരുന്നതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. തുടർന്ന് വെള്ളം ഒഴിച്ചു കഴുകി. ആരോ ഫസ്റ്റ് എയ്ഡിന് ആവശ്യമായ കുറച്ചുതുണിയും മറ്റും എത്തിച്ചു. മുറിവ് കെട്ടിയതോടെ രക്തം ഒഴുകുന്നത് നിന്നു. പേടിക്കേണ്ടെന്നും മുറിവിന് രണ്ട് സ്റ്റിച്ച് മതിയാകുമെന്നും പറഞ്ഞതോടെയാണ് കുട്ടിക്കും മാതാപിതാക്കൾക്കും ആശ്വാസമായത്. കടമ മാത്രമാണ് നിർവഹിച്ചത്. വാർത്തയാകുമെന്ന് ഒരിക്കലും കരുതിയില്ല. പിറ്റേന്ന് പത്രത്തിലും മറ്റും വാർത്ത കണ്ട് ഞെട്ടിപ്പോയി.’’– നിഹാല പറഞ്ഞു. ഉമ്മയും ഉപ്പയും രണ്ട് അനിയൻമാരും അടങ്ങുന്നതാണ് നിഹാലയുടെ കുടുംബം. രക്ഷാകരം നീട്ടിയ നിഹാലയെ വീണ്ടും കാണണമെന്ന ആഗ്രഹത്തിലാണ് കീർത്തനയും കുടുംബവും. മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനു ശേഷം കോട്ടയത്തേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് കീർത്തനയ്ക്ക് പരുക്കേറ്റത്. ഓണത്തിരക്കു കാരണം പല കോച്ചുകളിലായാണ് ഇവർക്കു സീറ്റ് ലഭിച്ചത്. എസ് 1 കോച്ചിലായിരുന്നു കീർത്തനയ്ക്കും അച്ഛൻ രാജേഷിനും സീറ്റ് ലഭിച്ചിരുന്നത്. അമ്മ രഞ്ജിനിക്കും അച്ഛമ്മ വിജയകുമാരിക്കും എസ് 10 കോച്ചിലും. താഴെചൊവ്വ റെയിൽവേ ഗേറ്റ് കടന്ന ശേഷമാണ് കല്ലേറു കൊണ്ടത്. നിലവിളികേട്ട് ഓടിയെത്തിയ ടിടിഇ ഷാജി പനിക്കുളം പാലക്കാട് ഡിവിഷനിൽ വിവരം അറിയിച്ചു. മരുന്നുകൾ റെയിൽവേ ജീവനക്കാർ എത്തിച്ചു. സഹയാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനി ട്രെയിനിൽ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. ഇതിനിടെ യാത്രക്കാരിൽ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. പരുക്ക് ഗുരുതരമല്ലെന്ന് ഉറപ്പാക്കിയതോടെ ട്രെയിൻ യാത്ര തുടരുകയായിരുന്നു. തലശ്ശേരിയിൽ എത്തിയപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം കീർത്തനയെ അവിടെ ഇറക്കി. തലശ്ശേരിയിലെ സ്റ്റേഷൻ മാസ്റ്ററും ആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി. തുടർന്ന് രാത്രി 9.15നു തലശ്ശേരിയിൽ എത്തിയ മലബാർ എക്സ്പ്രസിൽ മൂവർക്കും റെയിൽവേ യാത്രാ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. പാമ്പാടി ബിഎംഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് കീർത്തന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....