പാമ്പാടി നെഹ്രു കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്. കോളേജിലെ ഇടിമുറിയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ അതേ ഗ്രൂപ്പ് ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. കണ്ടെത്തിയത് ജിഷ്ണുവിന്റേതിന് സമാനമായ ഒ പോസിറ്റീവ് രക്തമാണ് ഇതെന്നാണ് തെളിഞ്ഞിരിക്കുന്നത്.
കൂടുതല്‍ അന്വേഷണത്തിനായി മാതാപിതാക്കളുടെ രക്ത സാമ്പിളുകള്‍ എടുക്കുന്നതിനായി അന്വേഷണസംഘം ഇന്ന് നാദാപുരത്തെത്തും. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാണ് മാതാപിതാക്കളുടെ രക്തം എടുക്കുന്നത്. കേസില്‍ കോളേജിലെ പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്റെ മുറിയെയാണ് വിദ്യാര്‍ത്ഥികള്‍ ഇടിമുറി എന്ന് വിശേഷിപ്പിച്ചിരുന്നത്. പരിശോധന നടത്തിയ ഫോറന്‍സിക് വിഭാഗമാണ് ഇവിടെ നിന്നും രക്തക്കറ കണ്ടെത്തിയത്. ഇവിടെ വെച്ച് ജിഷ്ണു ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതായി ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണു മരിച്ച ബാത്ത്‌റൂമിലും രക്തക്കറ കണ്ടിരുന്നു. രക്തസാമ്പിളുകള്‍ തെളിഞ്ഞാല്‍ കൊലക്കുറ്റമടക്കം പ്രതികള്‍ക്ക് മേല്‍ ചുമത്തിയേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...