News Beyond Headlines

21 Tuesday
October

കൊട്ടിയൂര്‍ പീഡനം : എന്റെ കരങ്ങള്‍ ശുദ്ധവും മനസാക്ഷി നിര്‍മ്മലവുമാണെന്ന്‌ ഫാ.തേരകം

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി ഫാ. തോമസ് ജോസഫ് തേരകം. സാമൂഹ്യമാധമങ്ങളിലൂടെയാണ് ഫാ. തോമസ് തേരകത്തിന്റെ പേരിലുള്ള കുറിപ്പ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
കൊട്ടിയൂര്‍ സംഭവുമായി ബന്ധപ്പെട്ട് എനിക്കെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ വേദനിക്കുന്നവരും എനിക്ക് വേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നവരുമായ ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ അറിയാന്‍...
1. സി.ഡബ്ല്യൂ.സി അംഗമായിരുന്ന ഡോ. ബെറ്റി ജോസിന്റെ മുമ്പാകെ 2017 ഫെബ്രുവരി 20 ന് നിയമാനുസൃതം ഒരു ആണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്തിരുന്ന വിവരം അവര്‍ കമ്മിറ്റിയെ അറിയിക്കുകയും, നിയതമായ നടപടിക്രമങ്ങള്‍ക്ക് ശേഷം വൈത്തിരിയിലുളള ഫോണ്ട്‌ലിംഗ് ഹോമില്‍ താല്‍ക്കാലിക സംരക്ഷണത്തിനായി കുട്ടിയെ ഞാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. മുദ്ര പേപ്പറില്‍ തയ്യാറാക്കിയ രേഖയില്‍ കുഞ്ഞിനെ പ്രസവിച്ച ആള്‍ ഡോ. ബെറ്റി ജോസിന്റെ മുമ്പില്‍ സാക്ഷികള്‍ മുമ്പാകെ ഒപ്പിട്ട സറണ്ടര്‍ രേഖയില്‍ അമ്മയുടെ പ്രായം 18 വയസ് എന്ന് വെളിപ്പെടുത്തിയിരുന്നു.
2. ഫെബ്രുവരി 26 ന് ഞായറാഴ്ച രാത്രി 9.15 മണിക്ക് പേരാവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്നെ ഫോണില്‍ വിളിച്ച് വയനാട് സി.ഡബ്ല്യൂ.സി മുമ്പാകെ സറണ്ടര്‍ ചെയ്ത മേല്‍ പരാമര്‍ശിച്ച കുട്ടിയെക്കുറിച്ച് അന്വേഷിക്കുകയും ഈ കേസിലെ അന്വേഷണ ഉദ്യേഗസ്ഥന് കുഞ്ഞിന്റെ സുരക്ഷിത സംരക്ഷണം ഉടന്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിശദാംശങ്ങള്‍ ഞാന്‍ ആരാഞ്ഞപ്പോള്‍ ഇത് ബാലപീഡനവുമായി ബന്ധപ്പെട്ട സംഭവമാണെന്നും കുറ്റാരോപിതന്‍ സ്വാധീനമുളള വ്യക്തിയാണെന്നും അയാള്‍ ഒളിവിലാണെന്നും എന്നെ അറിയിച്ചു. ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അന്ന് രാത്രി 1.15 മണിക്ക് പേരാവൂര്‍ സബ് ഇന്‍സ്‌പെക്ടറുടെ നേത്യത്വത്തില്‍ കേസിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെയുളള സംഘം എന്റെ വസതിയില്‍ എത്തുകയും സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പരിശോധിച്ചശേഷം കുഞ്ഞിനെ വിട്ടു കൊടുത്തു കൊണ്ടുളള ഉത്തരവ് ഞാന്‍ നല്കുകയും ചെയ്തു. പോലീസ് സംഘം പോകാന്‍ തുടങ്ങുമ്പോള്‍ കേസിലെ കുറ്റാരോപിതന്‍ ആരാണെന്ന് സൗഹൃദ ഭാവത്തില്‍ ഞാന്‍ ആരാഞ്ഞു. അപ്പോഴാണ് കേസിലെ ഒന്നാം പ്രതിയെ കുറിച്ച് ഞാന്‍ ആദ്യമായി അറിയുന്നത്. ഫെബ്രുവരി 27 ന് നടന്ന സി.ഡബ്ല്യൂ.സി സിറ്റിങ്ങില്‍ അംഗങ്ങളെ ഇക്കാര്യങ്ങള്‍ ഞാന്‍ വിശദമായി അറിയിച്ചു.
3. മാര്‍ച്ച് 2 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്റെ മൊഴി രേഖപ്പെടുത്താനായി സി.ഡബ്ല്യൂ.സി ഓഫീസില്‍ വന്നപ്പോള്‍ ഇക്കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കിയത് അദ്ദേഹം രേഖപ്പെടുത്തുക ഉണ്ടായി.
4. മാര്‍ച്ച് 1 മുതല്‍ മീഡിയ, വിശേഷിച്ച് ഏഷ്യാനെറ്റ്, മാതൃഭൂമി ചാനലുകളും, മാതൃഭൂമി ദിനപത്രവും തീവ്രമായ ശത്രുതാഭാവത്തോടെ വ്യക്തിപരമായി എന്നെ ആക്രമിക്കുന്ന തലത്തിലുളള വാര്‍ത്താവതരണവും, ചാനല്‍ വിചാരണകളും ചര്‍ച്ചകളും ആരംഭിക്കുകയും അത് തുടരുകയും ചെയ്തു.
5. മാര്‍ച്ച് 4 ന് ശനിയാഴ്ച വൈകുന്നേരം സി.ഡബ്ല്യൂ.സി ചെയര്‍മാനെ പുറത്താക്കുമെന്ന് ബന്ധപ്പെട്ട മന്ത്രി ടിവി ചാനലുകള്‍ക്ക് വാക്കു നല്‍കുകയും 6 ന് തിങ്കളാഴ്ച വൈകുന്നേരം പുറത്താക്കിയതായും കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായും മാധ്യമങ്ങളിലൂടെ അറിഞ്ഞു. 6. മാര്‍ച്ച് 5 ന് ഞായറാഴ്ച എന്റെ ഇടവകദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒളിവിലാണെന്നുള്ള കുറിപ്പുകള്‍ സ്‌ക്രോളിംഗായി വ്യത്യസ്ത ചാനലുകളില്‍ വന്നുകൊണ്ടിരുന്നതായി ദേവാലയത്തില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ഞാന്‍ അറിഞ്ഞു.
7. ഈ കേസിലെ പ്രതിപ്പട്ടികയില്‍ എന്നെ ചേര്‍ത്തതായ വിവരം അറിഞ്ഞയുടന്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഞാന്‍ നിയമനടപടികള്‍ ആരംഭിച്ചു. തുടര്‍ന്നുണ്ടായ ബഹു. ഹൈക്കോടതിയുടെ ഉത്തരവില്‍ സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ സ്വീകരിച്ച നടപടികള്‍ നിയമാനുസൃതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
8. രൂപതാ പി.ആര്‍.ഒ. ആയിരുന്ന കാലത്ത് െ്രെകസ്തവസഭയ്‌ക്കെതിരെ ഉയര്‍ന്ന അവഹേളനങ്ങള്‍ക്കെതിരെ ഞാന്‍ എടുത്ത ചില നിലപാടുകളുടെയും നിയമനടപടികളുടെയും പേരില്‍ മേല്‍പരാമര്‍ശിക്കപ്പെട്ട ചാനലുകളും മാതൃഭൂമി ദിനപ്പത്രവും എന്നോട് പുലര്‍ത്തിയിരുന്ന കടുത്ത വൈരാഗ്യം മാത്രമാണ് അവര്‍ എനിക്കെതിരെ നടത്തിയ വിചാരണകളുടെ പിന്നാമ്പുറത്തുള്ളത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
9. ഈ വിഷയത്തില്‍ എന്റെ കരങ്ങള്‍ ശുദ്ധവും മനസാക്ഷി നിര്‍മ്മലവും നടപടികള്‍ സുതാര്യവുമായതിനാല്‍ തന്നെ ഇക്കാര്യങ്ങളൊന്നും എന്നെ അസ്വസ്ഥനാക്കുന്നില്ല. എന്നാല്‍ എന്നെ വേദനിപ്പിക്കുന്നത് തിരുസഭയ്ക്കും സഭാധികാരികള്‍ക്കും വിശ്വാസ സമൂഹത്തിനും എന്റെ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ മാനസിക ആഘാതവും തീവ്രമായ വേദനയുമാണ്. അവരോട് എനിക്ക് ഒന്നേ പറയാനുളളൂ. ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല; അവിടുന്ന് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു. സഭയുടെ വിശുദ്ധീകരണത്തിനും നമ്മുടെയെല്ലാം ആത്മീയ വളര്‍ച്ചയ്ക്കും ദൈവം നല്‍കിയ കൃപയുടെ നിമിഷമായി ഇത് മാറട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
മേല്‍ വിവരിച്ച കാര്യങ്ങളെല്ലാം എന്റെ അറിവിലും ബോദ്ധ്യത്തിലും സത്യമാണ്. താങ്കള്‍ക്ക് എന്നെ വിശ്വസിക്കാനാവുമെങ്കില്‍ ഈ കുറിപ്പ് മറ്റുളളവരുമായി പങ്കുവെയ്ക്കുക.
സ്‌നേഹപൂര്‍വ്വം
ഫാ. തോമസ് ജോസഫ് തേരകം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special