ശിഷ്യരുടെ കാല്‍ യേശു കഴുകിയതിനെ അനുസ്‌മരിച്ചു പെസഹാദിനത്തില്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സിറോ മലബാര്‍സഭയില്‍ സ്‌ത്രീകളെ പങ്കെടുപ്പിക്കില്ല. പരമ്പരാഗതരീതി അനുസരിച്ച് പുരുഷന്‍മാരുടെയും ആണ്‍കുട്ടികളുടെയും കാല്‍ മാത്രം കഴുകിയാല്‍ മതിയെന്നു ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇതു സംബന്ധിച്ചു രേഖാമൂലം നിര്‍ദേശം നല്‍കി. എളിമയുടെ ഉദാത്തമാതൃകയായ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിക്കണമെന്ന് കഴിഞ്ഞവര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നു. പുരുഷന്മാര്‍, സ്‌ത്രീകള്‍, യുവജനങ്ങള്‍, വയോധികര്‍, ആരോഗ്യമുള്ളവര്‍, രോഗികള്‍, വൈദികര്‍, സിസ്‌റ്റര്‍മാര്‍, ബ്രദര്‍മാര്‍ എന്നിവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവരെയും ശുശൂഷയില്‍ പങ്കാളികളാക്കണമെന്നായിരുന്നു നിര്‍ദേശം.
പരിഷ്‌കരണത്തെക്കുറിച്ച് അജപാലനരംഗത്തു വ്യത്യസ്‌ത അഭിപ്രായങ്ങളും ചര്‍ച്ചകളും വന്ന സാഹചര്യത്തില്‍ പൗരസ്‌ത്യസഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനോടു വിശദീകരണം ചോദിച്ചപ്പോള്‍, പുതിയ നിര്‍ദേശം ലത്തീന്‍സഭയ്‌ക്കായി മാത്രമാണെന്ന മറുപടിയാണ് ലഭിച്ചതെന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പരമ്പരാഗതസഭയായ സിറോ മലബാര്‍ സഭയ്‌ക്ക് തങ്ങളുടെ രീതികള്‍ തുടരാനാകും. ആഗോള കത്തോലിക്കാസഭയില്‍ 2000 വര്‍ഷത്തോളമായി നിലനിന്ന പാരമ്പര്യം മാറ്റിക്കൊണ്ടാണ് ശുശ്രൂഷയില്‍ സ്‌ത്രീകള്‍ക്കും പങ്കാളിത്തം നല്‍കണമെന്ന നിര്‍ദേശം മാര്‍പ്പാപ്പ മുന്നോട്ടുവച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....