സമരം കൊണ്ടെന്തു നേടി എന്നു ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.ട്രേഡ് യൂണിയന്‍ സമരങ്ങള്‍ക്കെതിരെ പണ്ട് മുതലാളിമാര്‍ ചോദിച്ചിരുന്ന ചോദ്യമാണിത്.അതായിരുന്നു പാരമ്പര്യവും.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും നടത്തിയ സമരം കൊണ്ട് എന്തു നേടി എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കാനം പരിഹസിച്ചുതള്ളി. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നതു കെ.കരുണാകരനെയും പാലക്കാട്ട് പൊലിസ് വെടിവയ്പില്‍ സിറാജുന്നിസയെയുമാണ്. മൂന്നാര്‍ പ്രശ്‌നത്തില്‍ മന്ത്രി എം.എം.മണിയെ നിയന്ത്രിക്കേണ്ടതു കാനം പറഞ്ഞു.
തന്നെ ആരാണ് ഉപദേശിക്കേണ്ടതെന്ന മിനിമം സ്വാതന്ത്ര്യമെങ്കിലും മുഖ്യമന്ത്രിക്ക് നല്‍കണം. നിരവധി ഉപദേശകരുണ്ടായിട്ടും അതിന് ഗുണം കാണുന്നില്ലല്ലോ എന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നായിരുന്നു മറുപടി. കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ തന്നെ വിമര്‍ശിച്ച ഇ.പി. ജയരാജനെ കാനം പരിഹസിച്ചു. 'മേലാവി' എന്ന പദത്തിലൂടെ ജയരാജന്‍ മലയാള ഭാഷക്ക് സംഭാവന നല്‍കിയിരിക്കുകയാണ്. ഇ.പി. ജയരാജനും എം.എം. മണിയും വലിയ ആളുകളാണ്. എല്‍.ഡി.എഫിന് അവര്‍ നല്‍കിയ സംഭാവന വിലയിരുത്താന്‍ താന്‍ അശക്തനാണ്. പഴയ കൂട്ടുകെട്ടിന്റ ഓര്‍മകള്‍ തികട്ടി വരുന്നതിനാലാണ് കാനം ഇങ്ങനെ പെരുമാറുന്നതെന്ന ഇ.പി. ജയരാജെന്റ പ്രസ്താവനയോട് ആദ്യം പ്രതികരിക്കാതിരുന്ന കാനം പിന്നീട് ആഞ്ഞടിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....