സ്റ്റാഫ് റിപ്പോര്‍ട്ടര്‍
ഇടുക്കി : മുല്ലപ്പെരിയാറിന് പിന്നാലെ ഇടുക്കിയിലെ ഒരു പുഴയില്‍ നിന്ന് കൂടി തമിഴ് നാട് വെള്ളം കടത്തുന്നു. കേരളത്തിലെ ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് അനുമതിയില്ലാതെ തമിഴ്‌നാട് ചിന്നാര്‍ പുഴയില്‍ ജലം കടത്തുന്നത്.
ചിന്നാറില്‍ ചെക്ക് ഡാം നിര്‍മ്മാണം വേഗത്തിലാക്കി തമിഴ്‌നാട്. സംസ്ഥാന അതിര്‍ത്തിയിലാണ് ചെക്ക്ഡാം നിര്‍മ്മാണം പുരോഗമിക്കുന്നത്. കേരളത്തേയും തമിഴ്‌നാടിനെയും വേര്‍തിരിക്കുന്ന ഇവിടെ യാതൊരു അനുമതിയും കൂടാതെയാണ് തമിഴ്‌നാട് കനാലുവഴി വെള്ളം കൊണ്ടുപോകുന്നതിനായി ചെക്ക് ഡാം നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ ദിവസം ഡിഎഫ്ഒ ഉള്‍പ്പെടെ ഉള്ളവര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴ്‌നാട് വനംവകുപ്പ് ഇവരെ സ്ഥലത്തേയ്ക്ക് അടുപ്പിക്കാതെ മടക്കി അയയ്ക്കുകയാണ് ഉണ്ടായത്. ഇന്നലെ ക്രൈംബ്രാഞ്ചും സ്ഥലത്ത് അന്വേഷണത്തിനായി എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ചെക്ക്ഡാമിന്റെയും കനാലിന്റെയും നിര്‍മ്മാണം തമിഴ്‌നാട് അതിവേഗത്തില്‍ തുടരുകയാണ്.
ആദ്യം ചെറുതായി മാത്രം കുഴിച്ചിരുന്ന കനാല്‍ ഇന്ന് വലിപ്പം കൂട്ടി ആഴത്തില്‍ കുഴിച്ച് വരികയാണ്. ഉയരംകൂട്ടി നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെ നിര്‍മ്മാണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തമിഴ്‌നാട് ഉദ്ദേശിക്കുന്നത്. പുഴയുടെ ഒരുഭാഗം ചിന്നാറിന്റെയും മറുഭാഗം ആനമല ടൈഗര്‍ റിസര്‍വ്വിലുംപെട്ടതാണ്. തമിഴ്‌നാടിന്റെ കോഡല്ലൂര്‍ എന്ന ഗ്രാമത്തിലേയ്ക്ക് കനാല്‍ നിര്‍മ്മിച്ച് കൃഷിയ്ക്കായി വെള്ളം കൊണ്ടുപോകാനാണ് തമിഴ്‌നാട് പദ്ധതി ഇട്ടതെങ്കിലും മറ്റൊരു വന്‍കിട പ്രോജക്ടിനായാണ് വെള്ളം കൊണ്ടുപോകുന്നതെന്നാണ് വിവരം.
കേരളത്തിന്റെ തായക്കണ്ണന്‍ക്കുടിയിലെ 60ഓളം കുടുംബങ്ങള്‍ ഈ പുഴയിലെ വെള്ളമാണ് കുടിക്കുന്നതിനും കൃഷിയ്ക്കുമായി ഉപയോഗിക്കുന്നത്. ചെക്ക് ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മേഖല കടുത്ത വരള്‍ച്ചയിലേയ്ക്ക് നീങ്ങും. കേരളം തമിഴ്‌നാടിന്റെ അതിര്‍ത്തി മേഖലയില്‍ ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാലും തടസവാദങ്ങളുമായി എത്തുന്ന ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് ഇത്തരത്തിലൊരു നിര്‍മ്മാണം നടത്തിയിട്ടും ഇടപെട്ടിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....