മലപ്പുറം ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബിജെപി നേതൃത്വത്തിന് രൂക്ഷ വിമര്‍ശം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനടക്കമുള്ളവരെ യോഗത്തില്‍ നിര്‍ത്തിപ്പൊരിച്ചു. തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിനെതിരെ ചില അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.
രൂക്ഷമായ ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് കോർകമ്മിറ്റി യോഗത്തിലുണ്ടായത്. എതിർപ്പുകളെ അവഗണിച്ച് സ്ഥാനാർഥിയെ നിർണയിച്ചതില്‍ പാർട്ടിക്കു വീഴ്‌ച സംഭവിച്ചു. മലപ്പുറത്തെ സ്ഥിതിഗതികൾ പഠിക്കുന്നതിലും വിലയിരുത്തുന്നതിലും പാർട്ടി പരാജയപ്പെട്ടുവെന്നും കോര്‍ കമ്മിറ്റി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും പരാജയമുണ്ടായി. ഓരോ മണ്ഡലത്തിലും ചുമതലക്കാരെ നിയമിക്കാനായില്ല. രണ്ട് ലക്ഷം വോട്ടുകിട്ടുമെന്ന കണക്കുകൂട്ടല്‍ പാളി. മലപ്പുറത്തെ സാഹചര്യം പഠിക്കാതെയാണ് ഈ കണക്കുകൂട്ടല്‍ നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപൽ അഭിപ്രായപ്പെട്ടപ്പോള്‍ കുമ്മനം രാജശേഖരന്റെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനമുയര്‍ന്നത്. യുപി തെരഞ്ഞെടുപ്പിലെ വിജയത്തോടെ പാർട്ടിക്ക് ഉണ്ടായ ഉണർവും പ്രതിഛായയും മലപ്പുറത്തെ തോല്‍വിയോടെ നഷ്‌ടമായി. പല പ്രദേശങ്ങളിലെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പിഴവ് സംഭവിച്ചു. ബിജെപിയുടെ പ്രകടനം മോശമായി പോയന്നതില്‍ സംശയമില്ലെന്നും യോഗത്തില്‍ കോർകമ്മിറ്റി വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....