News Beyond Headlines

16 Tuesday
June

നവജാത ശിശുവിനെ ഉപേക്ഷിക്കാന്‍ ക്വട്ടേഷന്‍

നവജാത ശിശുവിനെ ഉപേക്ഷിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത മാതാപിതാക്കളെ പോലീസ് തെരയുന്നു. കുഞ്ഞിനെ കളയാതെ ക്വട്ടേഷന്‍ വാങ്ങിയയാള്‍ പിടിയിലായി. എബിന്‍ജോസ് എന്നയാള്‍ക്കാണ് മാതാപിതാക്കള്‍ 40,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് . ജനസേവാ ശിശുഭവന് കൈമാറുന്നതിനിടയില്‍ ക്വട്ടേഷന്‍ സ്വീകരിച്ചയാള്‍ പോലീസിന്റെ വലയില്‍ പെടുകയായിരുന്നു.
ഏപ്രില്‍ 13 ന് തനിക്ക് വഴിയരികില്‍ കിടന്ന് ഒരു കുഞ്ഞിനെ കിട്ടുകയായിരുന്നു എന്നാണ് ഇയാള്‍ ആദ്യം പോലീസിന് നല്‍കിയ മൊഴി. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുട്ടിയെ കളയാനായി പിതാവ് 40,000 രൂപയ്ക്ക് തന്നെ ഏല്‍പ്പിച്ചതാണെന്ന് ഇയാള്‍ മൊഴി നല്‍കി. അതിനിടയില്‍ കുട്ടിയുടെ പിതാവിനെ സംബന്ധിച്ച വിവരം കിട്ടിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ കുഞ്ഞിന്റെ മാതാവിനെ തിരിച്ചറിയാനായിട്ടില്ല. ജോസിനെ പിടിച്ചെങ്കിലും കുട്ടിയുടെ പിതാവിനെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. അതിനിടയില്‍ ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണോ എന്ന സംശയം ഉയരുന്നുണ്ട്. എറണാകുളത്തെ അഭയകേന്ദ്രത്തിലാണ് കുട്ടിയിപ്പോള്‍. കേസില്‍ കുഞ്ഞിന്റെ മാതാവ് പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ പിതാവിനെതിരേ ബാല പീഡനത്തിന് കേസെടുക്കേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....