മന്ത്രി എം എം മണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വി എം സുധീരന്‍ രംഗത്ത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി സബ് കലക്ടറായ ശ്രീറാം വെങ്കിട്ട രാമനെതിരെ എം എം മണി കഴിഞ്ഞ ദിവസം നടത്തിയ ചില പ്രസ്താവനകളെ ഉദ്ധരിച്ചാണ് സുധീരന്റെ വിമര്‍ശനം. കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് നീക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ തുടര്‍ന്ന് സബ് കലക്ടര്‍ സംഘിയാണെന്ന് അടക്കമുള്ള പ്രസ്താവനകളായിരുന്നു എം.എം മണി നടത്തിയത്. ഇതിനെതിരെയാണ് സുധീരന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചത്.
സുധീരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സർവ്വസീമകളും ലംഘിച്ച് മന്ത്രി എം.എം മണി ദേവികുളം സബ് കളക്ടർക്കെതിരെ നടത്തിയ പരാമർശം മന്ത്രിസഭയ്ക്കും ജനങ്ങൾക്കും അപമാനകരമാണ്. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോർത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയിലാണ്.
നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന കൈയേറ്റമാഫിയയെ രക്ഷിക്കാനാണ് ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നത്.മന്ത്രി മണിയുമായി ആലോചിച്ചേ കൈയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദേശം മുഖ്യമന്ത്രിയും സി പി എം നേതൃത്വവും കൈയ്യേറ്റലോബിക്ക് ഒപ്പമാണ് എന്ന സന്ദേശമാണ് ആവര്‍ത്തിച്ചു നൽകുന്നത്.
നിയമലംഘകരായ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ശക്തമായ ജനവികാരമാണ് ഉയർന്ന് വന്നിട്ടുള്ളത്. ഇതിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനാണ് പിണറായി - മണി കൂട്ടുകെട്ട് ഇപ്പോൾ വർഗീയവികാരം ഇളക്കിവിടുന്നതും രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടാക്കുന്നതും ന്യായമായി പ്രവർത്തിക്കു ന്ന ഉദ്യോഗസ്ഥരെ തരംതാഴ്ന്ന നിലയിൽ ശകാരിക്കുന്നതും. എതിർപ്പുകളെ അവഗണിച്ച് കൈയേറ്റ മാഫിയയിൽ നിന്നും നാടിനെ രക്ഷിക്കുന്നതിന് ജനതാൽപര്യം മുൻനിർത്തിയുള്ള ശക്തമായ നടപടികളുമായി റവന്യൂ വകുപ്പ് മന്ത്രി മുന്നോട്ട് പോകുമെന്നാണ് ഏവരും കരുതുന്നത്. അതിനുള്ള ഇച്ഛാശക്തിയാണ് ജനങ്ങൾ മന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....