വൈദ്യുതി മന്ത്രി എം.എം മണി മന്ത്രിസഭയക്ക് പുറത്തോ അകത്തോ. അതോ താക്കീതില്‍ കാര്യം ഒതുക്കുമോ. നടപടി സംബന്ധിച്ച സി.പി.എം തീരുമാനം ഇന്നറിയാം. നിയമസഭയില്‍ മണിയെ മുഖ്യമന്ത്രി പിന്തുണച്ചെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിയുമായി മുന്നോട്ട്. വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരേ സി.പി.എം നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്.
താക്കീതോ അതോ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കലോ അത് മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നടപടിക്ക് ധാരണയായി. നടപടി എന്തായിരിക്കണമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉണ്ടാവും. മണിയുടെ വാവിട്ട പ്രസംഗത്തിന്‍ പിടിച്ചായിരുന്നു സെക്രട്ടറിയേറ്റ് യോഗത്തിലെ പ്രധാന ചര്‍ച്ച. മണിക്കെതിരേ രൂക്ഷ വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നു. മാണിയെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. മണി അതിരുകടക്കുകയാണെന്നും പാര്‍ട്ടിയെ വകവയ്ക്കാതെ വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. മണിയുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ ദോഷമുണ്ടാക്കുകയാണെന്നും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തി.
മണിയുടെ നാക്ക് പിഴ തുടരാന്‍ അനുവദിച്ചാല്‍ ഭാവിയില്‍ പാര്‍ട്ടി വലിയ വില നല്‍കേണ്ടി വരും. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിക്കു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെതിരേ മണി നടത്തിയ പരാമര്‍ശങ്ങളും തെറ്റായിരുന്നുവെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാണിക്കെതിരെ ശക്തമായ നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. മാണിയുടെ പരാമര്‍ശങ്ങള്‍ സൃഷ്ടിക്കുന്ന വിവാദങ്ങളുടെ ബാധ്യത പാര്‍ട്ടിയും ഇടതുമുന്നണിയും സര്‍ക്കാരും ഏറ്റെടുക്കേണ്ടി വരുയാണെന്ന് കോടിയേരി പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....