ഇന്‍ഡ്യയ്ക്കാശ്വസമായി രാജ്യാന്തര കോടതിയുടെ സ്റ്റേ.കല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്‍ഡ്യന്‍ വാദങ്ങളെ അംഗീകരിച്ച കോടതി ഇന്‍ഡ്യയുടെയും കല്‍ഭൂഷന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കി വിധി സ്റ്റേ ചെയ്തത്.ഇക്കാര്യത്തില്‍ അന്തിമ വിധി വരുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്ന് റോണി ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 11 അംഗ ബെഞ്ച് വിധഇ പുറപ്പെടുവിച്ചു. പാക്കിസ്ഥാന്റെ വാദത്തിന് കനത്ത തിരിച്ചടിയാണ് രാജ്യാന്തര നീതിന്യായ കോടതിയുടെ ഇന്നത്തെ വിധി.കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ ആരോപണങ്ങളെല്ലാം കോടതി തള്ളി.കല്‍ഭൂഷണ്‍ ചാരപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും നടത്തിയെന്ന വാദവും കോടതി അംഗീകരിച്ചില്ല.പാക്കിസ്ഥാന്‍ സൈനിക കോടതിയെ സ്വതന്ത്ര കോടതിയായി പരിഗണിക്കാതിരുന്ന രാജ്യാന്തര കോടതി അത്തരത്തിലൊരു കോടതിയില്‍ വാദം തുടരണമെന്നും അതിനു ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നും വിധി പറഞ്ഞു.കല്‍ഭൂഷണിന് നയതന്ത്ര സഹായവും ഇന്‍ഡ്യ ആവശ്യപ്പെട്ട നിയമ പരിരക്ഷയും പാക്കിസ്ഥാന്‍ നല്‍കാതിരുന്നതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. അതേ സമയം കല്‍ഭൂഷണ്‍ ഇന്‍ഡ്യക്കാരനാണെന്ന വാദം ഇരുരാജ്യങ്ങളും അംഗീകരിച്ചതാണെന്ന് വിധി പ്രസ്താവനയ്ക്കിടയില്‍ ജഡ്ജി നിരീക്ഷിച്ചു.അതുകൊണ്ട് തന്നെ നയതന്ത്ര പ്രതിനിധികള്‍ ജാദവിനെ കാണാനുള്ള അര്‍ഹതയുണ്ടായിരുന്നു.അതി പാലിക്കാതിരുന്നത് വിയന്ന ഉടമ്പടികളുടെ ലംഘനമാണ്. ഈ കേസില്‍ രാജ്യാന്തര കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്ന പാക്കിസ്ഥാന്റെ വാദവും കോടതി തള്ളി. കല്‍ഭൂഷണ്‍ കേസില്‍ തിങ്കളാഴ്ച കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു.ഈ വിധിയോടെ ഇന്‍ഡ്യയും പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്ത#ില്‍ നിര്‍ണാകമായ മാറ്റങ്ങളുണ്ടായേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....