ഇടവകയിലെ വീട്ടമ്മയുമായി വൈദികന്‍ ഒളിച്ചോടി. ഭര്‍ത്താവ് വിദേശത്തുള്ള രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മയ്‌ക്കൊപ്പം മാള സെന്റ് സ്‌റാറലിനിയോസ് ഫൊറേനാ പള്ളി അസിസ്സ്റ്റന്റ് വികാരിയായിരുന്ന ഫാദര്‍ സെബി വിതയത്തിലാണ് ഒളിച്ചോടിയത്. കത്തോലിക്കാ സഭയിലെ വൈദികര്‍ക്കെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് സംസ്ഥാനത്ത് വ്യാപകമായി ഉയരുന്നത്. പള്ളിയില്‍ മൂന്ന് വര്‍ഷത്തോളം അസ്സിറ്റന്റ് വികാരിയായി പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ഫാദര്‍ സെബി വിതയത്തിലും വീട്ടമ്മയായ അനിത തോമസ്സും തമ്മില്‍ പ്രണയത്തിലായത്.
ഇരുവരുടേയും വഴിവിട്ട ബന്ധം ശ്രദ്ധയില്‍പെട്ട വീട്ടുകാരും പള്ളിയിലെ വികാരിയും ഇരുകൂട്ടരേയും പിന്തിരിപ്പിക്കാന്‍ ആവുന്നത് ശ്രമിച്ചെങ്കിലും വിലക്കുകളെ അതിജീവിച്ച് പ്രണയം തുടരുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് തോമസ് പലവട്ടം ഇവരുടെ ബന്ധത്തെകുറിച്ച് സഭയിലെ ഉന്നതരെ ധരിപ്പിച്ചില്ലെങ്കിലും അവരാരും ഇടപ്പെട്ടില്ലെന്നാണ് ഇടവടയിലെ വിശ്വാസികള്‍ ആരോപിക്കുന്നത്. മാളയിലെ പ്രശസ്ത കുടുംബമായ കളപ്പുരയ്ക്കല്‍ ജോസിന്റെ മകന്‍ തോമസ്സിന്റെ ഭാര്യയാണ് അനിത.
രണ്ടരമാസം മുമ്പ് പള്ളിയില്‍ നിന്നും ഫാദര്‍ സെബിയെ സ്ഥലം മാറ്റിയെങ്കിലും അനിതയുമായുള്ള ബന്ധത്തിനു മാത്രം ഒരു മാറ്റവുമുണ്ടായില്ല. ഫാദര്‍ സെബിയെ പിരിയാനാവില്ലെന്ന് മനസ്സിലായതോടെ് അനിത അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന മക്കളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. അനിതയെ കാണാനില്ലെന്ന് കാട്ടി ഭര്‍തൃപിതാവ് ജോസ് മാള പൊലീസില്‍ പരാതി നല്‍കി. ക്രൈം നമ്പര്‍ 671/17ല്‍ കേരള പൊലീസ് ആക്ട് 57-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അനിതയുമായി ബന്ധപ്പെട്ടപ്പോള്‍ ഹൈദ്രാബാദിലാണെന്നാണ് അനിത പറഞ്ഞത്. സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. മെയ് 20 ശനിയാഴ്ച അനിത പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. താന്‍ സ്വന്തം ഇഷ്ട പ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്നും ഫാദര്‍ സെബിയോടൊപ്പം പോകാനാണ് തല്പര്യമെന്നും അറിയച്ചതിനെ തുടര്‍ന്ന് അനിതയെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി. കോടതിയിലും ഫാദറിനൊപ്പം പോയാല്‍ മതിയെന്നാണ് അനിത പറഞ്ഞത്. ഇതോടെ അനിതയെ സ്വന്തം ഇഷ്ടത്തിനു വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.വൈദിക വൃത്തി ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഇറ്റലിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ഫാദര്‍ സെബിവിതയത്തില്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....