ഇന്നലെ പ്രതിഷ്ഠ നടന്ന ശബരമില സ്വര്‍ണകൊടിമരത്തില്‍ നടന്നത് അട്ടിമറിയല്ല,ആചാരമെന്ന് പൊലീസ്.
വിശ്വാസികള്‍ ആചാരത്തിന്റെ ഭാഗമായി ദ്രാവകം ഒഴിച്ചതാണെന്നും സംഭവം അട്ടിമറിയല്ലെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിശ്വാസത്തിന്റെ ഭാഗമായാണ് നവധാന്യത്തോടൊപ്പം ദ്രാവകമൊഴിച്ചതെന്നു പിടിയിലായ ആന്ധ്രാ സ്വദേശികള്‍ പോലീസില്‍ മൊഴിനല്‍കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രാ സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമൃമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഏടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുക, വിശ്വാസം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. . ആന്ധ്ര വിയ്യൂര്‍ സ്വദേശികളായ വെങ്കിട്ട റാവു, സഹോദരന്‍ ഇ.എന്‍.എല്‍. ചൗധരി, സത്യനാരായണ റെഡ്ഡി, ഉമാമഹേശ്വര സുധാകര റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് പോലീസ് അഞ്ച് ആന്ധ്രാ സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തത്. പന്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇവരെ പിടികൂടിയത്.
ശബരിമലയിലെ അയ്യപ്പസന്നിധിയില്‍ പ്രതിഷ്ഠിച്ച പുതിയ കൊടിമരം പൂര്‍വസ്ഥിതിയിലാക്കി. ശില്‍പ്പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകള്‍ തീര്‍ത്തത്. കൊടിമരത്തില്‍ വീണ്ടും സ്വര്‍ണം പൂശിയിട്ടുണ്ട്. ഇന്നലെയാണ് ആന്ധ്രസ്വദേശികളായ അഞ്ചുര്‍പേര്‍ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....