തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളില്‍ ശാശ്വത പരിഹാരം തേടി സി.പി.എം-ബി.ജെ.പി ജില്ലാ നേതാക്കള്‍ സമാധാന ചര്‍ച്ച നടത്തി. നടന്ന സംഭവങ്ങളുടെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്ന് യോഗത്തിനു ശേഷം സി.പി.എം നേതാവ് ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണങ്ങള്‍ അപലപിക്കപ്പെടേണ്ടതും മേലില്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്തതുമാണ്. വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെടുന്നത് ഒരിക്കലും അംഗീകരിക്കപ്പെടാന്‍ പാടില്ല. തിരുവനന്തപുരം നഗരത്തില്‍ സമാധാനം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സി.പി.എമ്മും ബി.ജെ.പിയും അതീവ ശ്രദ്ധയോടെ ഇടപെടല്‍ നടത്തണം. ഏതെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതൃത്വം ഇടപെട്ട് ഉടന്‍ പ്രശ്‌ന പരിഹാരം ഉണ്ടാക്കും. പ്രകോപനപരമായ ഒരു പ്രസ്താവനയും പാടില്ലെന്നും തീരുമാനിച്ചുവെന്ന് ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.
ചര്‍ച്ച പൊതുവേ ആരോഗ്യപരമായിരുന്നുവെന്ന് ബി.ജെ.പി ജില്ലാ നേതാവ് അഡ്വ.എസ് സുരേഷ് വ്യക്തമാക്കി. തിരുവനന്തപുരം സമാധാനം ആഗ്രഹിക്കുന്നവരുടെ നാടാണ്. വികസനം ഏറെ വരേണ്ട നാടാണ്. ഈ നഗരത്തില്‍ അക്രമങ്ങള്‍ ഒഴിവാക്കപ്പെടണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....