News Beyond Headlines

24 Friday
October

സ്വത്ത് തട്ടാന്‍ സിനിമയെ വെല്ലുന്ന തിരക്കഥ : പിന്നില്‍ 72 കാരിയും സഹോദരിയും !

മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ കഥ മലയാളികള്‍ അറിഞ്ഞത് ഞെട്ടലോടെയാണ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ ആദ്യകാല ഡോക്ടറായ പി.കുഞ്ഞമ്പുനായരുടെ മകനും പരേതനും അവിവാഹിതനുമായ പി. ബാലകൃഷ്ണനായിരിന്നു അഭിഭാഷകയുടെ ഇര.
ആ കഥ ഇങ്ങനെ, കോടികളുടെ ആസ്തിയാണ് ബാലകൃഷ്ണനുള്ളത്. ഇദ്ദേഹത്തിന്റെ മരണത്തിലും നേരത്തേ ചില സംശയങ്ങള്‍ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു. ബാലകൃഷ്ണന്റെ സഹോദരന്‍ രമേശന്റെ അഭിഭാഷകയായിരുന്നു കഥാ‍നായിക. ബാലകൃഷ്ണന്‍ വിവാഹിതന്‍ അല്ലെന്ന് തിരിച്ചറിഞ്ഞ അഭിഭാഷക അവരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ എല്ലാം ശേഖരിക്കുകയായിരുന്നു.
തുടര്‍ന്നാണു പ്രതികള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ ബാലകൃഷ്ണനുമായി ബന്ധം സ്ഥാപിക്കുന്നത്. സംഭവത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുത്തത് അഭിഭാഷകയുടെ ഭര്‍ത്താവാണ്.ആശുപത്രിയില്‍ ഒരു മാസത്തോളം കിടന്ന ബാലകൃഷ്ണനെ അസുഖം ഭേദമാകാതെയാണ് ഇയാള്‍ ഡിസ്ചാര്‍ജ്ജ് എഴുതി വാങ്ങിയത്.
ആശുപത്രിയില്‍നിന്നുള്ള യാത്രാമധ്യേ 2011 സെപ്റ്റംബര്‍ 12ന് കൊടുങ്ങല്ലൂരിലാണ് ബാലകൃഷ്ണന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി: കെ വി വേണുഗോപാലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഭിഭാഷകയും ഭര്‍ത്താവും സഹോദരിയും കുടുങ്ങിയത്.
ബാലകൃഷ്ണന്‍ മരിച്ചതോടെ സ്വത്ത് തട്ടിയെടുക്കാന്‍ എളുപ്പമാണെന്ന് അഭിഭാഷക കരുതി. പിന്നീട് ചെയ്ത പദ്ധതി പൊലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. ബാലകൃഷ്ണന്റെ ഭാര്യയായിരുന്നു ജാനകി എന്നു വ്യാജരേഖ സൃഷ്ടിച്ചു സ്ഥാപിച്ചശേഷം പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ബാലകൃഷ്ണന്റെ സ്വത്തും പണവും പെന്‍ഷനും ജാനകിയുടെ പേരില്‍ അഭിഭാഷകയായ കെ.വി. ഷൈലജ തട്ടിയെടുക്കുകയായിരുന്നു. താനല്ല, സഹോദരിയാണ് തട്ടിപ്പിനുപിന്നിലെന്നാണ് ജാനകി പോലീസിന് മൊഴി നല്‍കിയിട്ടുളളത്.
ഷൈലജയുടെ നിര്‍ദേശമനുസരിച്ച് അവള്‍ പറഞ്ഞിടത്തൊക്കെ ജാനകി ഒപ്പിടുകയായിരുന്നു. പയ്യന്നൂരിലെ ക്ഷേത്രത്തിലെ മാനേജരെ തെറ്റിദ്ധരിപ്പിച്ചാണു വിവാഹസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. ബാലകൃഷ്ണനെ വിവാഹം കഴിച്ചിട്ടില്ലെന്ന് അറസ്റ്റിലായ ജാനകി പോലീസിന് മൊഴി നല്‍കി.
രണ്ടുവിവാഹം കഴിച്ച ജാനകി 2011ല്‍ പയ്യന്നൂര്‍ നഗരസഭയില്‍ വിധവാ പെന്‍ഷന് അപേക്ഷയും നല്‍കിയിരുന്നു. 2011ല്‍ ദുരൂഹസാഹചര്യത്തില്‍ ബാലകൃഷ്ണന്‍ മരിച്ചിട്ടും പോലീസ് കാര്യമായി അന്വേഷിക്കാതെ ഇരുന്നതാണ് കേസില്‍ തിരിച്ചടിയായത്. തട്ടിപ്പിന്റെ കഥകള്‍ പുറത്തായതോടെ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....