ഗള്‍ഫ് നാടുകള്‍ക്ക് ഫിലിപ്പിനോകള്‍ വളരെ പ്രീയപ്പെട്ടവരാണ്. അതിന് പിന്നില്‍ ഒരു കാരണവും ഉണ്ട്. മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ കിട്ടിയ ശമ്പളം നാട്ടിലേക്ക് അയക്കുകയാണ് പതിവ്. എന്നാല്‍ ഫിലിപ്പിനോകളെക്കുറിച്ച് പറയാറ് ലഭിച്ച ശമ്പളത്തിലൊരു വലിയ പങ്ക് അവിടെ തന്നെ ചെലവഴിക്കുന്നവരെന്നാണ്.
അതുകൊണ്ട് തന്നെയാവണം നാട്ടിലുള്ള സ്വന്തം ഭാര്യയ്ക്ക് പണമയച്ച ഫിലിപ്പീന്‍സ് യുവാവിന് സമ്മാനമായി ലഭിച്ചത് 10 ലക്ഷം ദിര്‍ഹം. ഭാര്യയ്ക്ക് ഷാര്‍ജയില്‍ നിന്ന് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് വഴി 3677 ദിര്‍ഹം അയച്ചുകൊടുത്ത അല്‍ ഡിസോണ്‍ ബന്‍സിലിനാണ് എക്‌സ്‌ചേഞ്ച് നടത്തിയ സമ്മര്‍ പ്രൊമോഷന്‍ നറുക്കെടുപ്പില്‍ ഇത്രവലിയ തുക സമ്മാനമായി കിട്ടിയത്.
കഴിഞ്ഞ ജൂണ്‍ 15 മുതല്‍ ആഗസ്ത് 14 വരെ നടത്തിയ പ്രൊമോഷന്‍ കാംപയിന്റെ ഭാഗമായിരുന്നു സമ്മാനം. എക്‌സ്‌ചേഞ്ചില്‍ നിന്ന് നറുക്കെടുപ്പിലൂടെ 10 ലക്ഷം ലഭിക്കുന്ന നാലാമത്തെയാളാണ് എഞ്ചിനീയറായ ബന്‍സില്‍. മറ്റൊരു ഫിലിപ്പിനോ സില്‍വിയ ലിസാര്‍ഡോ വാല്‍ഡെസിന് ലഭിച്ചത് പുതിയ മോഡല്‍ നിസാന്‍ പട്രോളായിരുന്നു. മറ്റ് എട്ടുപേര്‍ക്ക് 10,000 ദിര്‍ഹം വീതം സമ്മാനവും ലഭിച്ചു.
10,000 ദിര്‍ഹം ലഭിച്ചതില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. അതിലൊരാള്‍ മലയാളിയാണ്. ദുബയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്‍സില്‍ ഉള്‍പ്പെടെയുള്ള വിജയികള്‍ സമ്മാനം ഏറ്റുവാങ്ങി. അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ യുഎഇ ബ്രാഞ്ചുകള്‍ വഴി പണമടയ്ക്കുന്നവര്‍ക്കും 1000 ദിര്‍ഹമിന് മുകളില്‍ ബോണ്ടുകള്‍ വാങ്ങുന്നവര്‍ക്കും അത് വഴി ലഭിക്കുന്ന കൂപ്പണുകളില്‍ നിന്നാണ് നറുക്കെടുപ്പ് നടത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....