മിന: 23 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ പെങ്കടുത്ത ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച ഔപചാരിക സമാപനം. പിശാചിന്റെത പ്രതീകമായ സ്തൂപങ്ങളില്‍ കല്ലെറിയുന്ന ചടങ്ങ് പുേരാഗമിക്കുകയാണ്. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച മഗ്രിബിനു മുമ്ബ് പകുതിയിലേറെ ഹാജിമാര്‍ മിനായോട് വിടപറയും. ബാക്കിയുള്ളവര്‍ ദുല്‍ഹജ്ജ് 13 വരെ തമ്ബില്‍ താമസിച്ച് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും.
മിനായില്‍നിന്ന് മടങ്ങുന്നവര്‍ ഹറമില്‍ പോയി കഅ്ബ പ്രദക്ഷിണം ചെയ്യുന്നതോടെയാണ് ഹജ്ജ് പൂര്‍ത്തിയാവുക. അവസാന ഘട്ടത്തില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തിരക്ക് കൂടുമെന്നതിനാല്‍ ഹാജിമാര്‍ക്ക് സമയം ക്രമീകരിച്ച് നല്‍കിയിട്ടുണ്ട്. മക്കയോട് വിടപറഞ്ഞ് മദീനയില്‍ പ്രവാചകെന്റത ഖബറിടവും മസ്ജിദുന്നബവിയും സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ഹാജിമാര്‍. ജിദ്ദവഴി സൗദി അറേബ്യയിലെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം സെപ്റ്റംബര്‍ എട്ടിന് തുടങ്ങുമെന്ന് ഹജ്ജ് കോണ്‍സല്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ മദീനവഴി വന്നവര്‍ ഈ മാസം ആറുമുതല്‍ നാട്ടിലേക്ക് തിരിക്കും.
ഈ വര്‍ഷം 23,52,122 പേര്‍ ഹജ്ജ് നിര്‍വഹിച്ചതായി സൗദി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു. ഇതില്‍ 17,52,014 പേര്‍ വിദേശികളാണ്. 6,00,108 പേര്‍ ആഭ്യന്തര തീര്‍ഥാടകരാണ്. 13,34,080 പുരുഷന്മാരും 10,18,042 വനിതകളുമാണ് ഹജ്ജില്‍ പെങ്കടുത്തത്. ഹജ്ജിന്റെ പ്രധാന ഘട്ടങ്ങളെല്ലാം സുരക്ഷിതമായി പൂര്‍ത്തിയായതായി സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ സുല്‍ത്താന്‍ അല്‍തുര്‍ക്കി പറഞ്ഞു. അറഫ, മിന നടപടികള്‍ അപകടരഹിതമായി പൂര്‍ത്തിയായി. 23 ലക്ഷത്തിലധികം പേരുടെ ഒരുമിച്ചുള്ള നീക്കങ്ങള്‍ ഏറെ അപകട സാധ്യതയുള്ളതാണ്. എന്നാല്‍, ഇതുവരെ കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....