News Beyond Headlines

10 Sunday
May

ഗൗരി ലങ്കേഷ് മാവോയിസ്റ്റ് അനുകൂല എഴുത്തുകാരിയെന്ന് കെ സുരേന്ദ്രൻ

പ്രമുഖ മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്.
സംഭവത്തിൽ കോൺഗ്രസും ഇടതുപക്ഷവും അവർക്കുവേണ്ടി പേനയുന്തുന്ന കൂലി മാദ്ധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുകയാണ്. മാവോയിസ്റ്റ് അനുകൂല എഴുത്തുകാരിയുമായിരുന്നു ഗൗരി ലങ്കേഷ്. കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലർ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
കൽബുർഗി കൊല ചെയ്യപ്പെട്ടിട്ട് രണ്ടുവർഷം കഴിഞ്ഞു. കർണ്ണാടക ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ ഈ നിമിഷം വരെ ഒരു പ്രതിയേയും പിടിച്ചിട്ടില്ല. ജനതാദൾ എം. എൽ. എയുടെ ചോദ്യത്തിനു മറുപടിയായി കർണ്ണാടക ആഭ്യന്തരമന്ത്രി ജോർജ്ജ്( അന്നത്തെ) പറഞ്ഞത് ഈ സംഭവത്തിൽ സംഘപരിവാറിനെ കുററപ്പെടുത്താൻ തക്ക തെളിവുകളൊന്നും സർക്കാരിനു ലഭിച്ചിട്ടില്ലെന്നാണ്.
ഒരു വിഭാഗം മാധ്യമങ്ങളും ഇടതുപക്ഷവും ഇടതടവില്ലാതെ ഇന്നും സംഘപരിവാറിനുമേൽ കുററം ആരോപിക്കുന്നു. ഗോവിന്ദ് പൻസാരെയുടേയും നരേന്ദ്രദാബോൾക്കറുടെയും കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ടു കേസ്സിലും ഹിന്ദുത്വശക്തികൾ നിരന്തരം പഴികേൾക്കുന്നുണ്ടെങ്കിലും അന്വേഷണസംഘങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. തമിഴ് നാട്ടിൽ പെരുമാൾമുരുകൻ എഴുത്തു നിർത്തി എന്നാണ് പറയുന്നത്. ഹിന്ദുത്വ ഭീഷണിയാണത്രേ കാരണം. എന്നാൽ മുരുകൻറെ ഗ്രാമത്തിൽ സംഘപരിവാർ മരുന്നിൽ ചേർക്കാൻ പോലുമില്ല. ഒരു കേസ്സും അതിൻറെ പേരിൽ സംഘപരിവാറിനെതിരെയൊട്ടില്ലതാനും.
ഇന്ന് വൈകീട്ട് ലങ്കേഷ് പത്രികയുടെ എഡിറററും കോളമിസ്ടുമായ ഗൗരി ലങ്കേഷ് ബാംഗ്ളൂരിലെ സ്വവസതിയിൽ വെടിയേററു മരിച്ചു. നിർഭാഗ്യകരമായ ഈ സംഭവത്തിലും സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കിയുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പ്രഹ്ളാദ് ജോഷി ഉൾപ്പെടെയുള്ള രണ്ടു ബി. ജെ. പി നേതാക്കൾക്കെതിരെയുള്ള അപകീർത്തിക്കേസ്സിൽ കോടതി അവർക്കു ശിക്ഷ നൽകിയ സംഭവമാണ് ഈ പ്രചാരണത്തിനു ആധാരമായി ഇക്കൂട്ടർ പറയുന്നത്.
വ്യാജവാർത്ത ചമച്ചതിനു നിയമത്തിൻറെ മാർഗ്ഗമാണ് ബി. ജെ. പി നേതാക്കൾ തേടിയത്. അവരുടെ മുഖ്യശത്രു സിദ്ധരാമയ്യയും കോണഗ്രസ്സുമായിരുന്നു. അറിയപ്പെടുന്ന മാവോയിസ്ട് അനുകൂല എഴുത്തുകാരിയുമായിരുന്നു അവർ. മുത്തലാക്കിനെതിരെ ശക്തമായ നിലപാടും അവർ സ്വീകരിച്ചിരുന്നു. ശത്രുക്കൾ ധാരാളം. ഈ സംഭവത്തിനു പിന്നിലെ ഗൂഡാലോചന പുറത്തുവരേണ്ടതാണ്. പ്രത്യേകിച്ചും കർണ്ണാടകയിൽ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്നുള്ളതുകൊണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് കോൺഗ്രസ്സും ഇടതുപക്ഷവും അവർക്കുവേണ്ടി പേനയുന്തുന്ന കൂലി മാധ്യമങ്ങളും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....