News Beyond Headlines

29 Monday
December

മെല്‍ബണില്‍ മലയാളി ട്രാവല്‍ ഏജന്റിന്റെ വന്‍ തട്ടിപ്പ്:ടിക്കറ്റെടുത്ത് കുടുങ്ങി മലയാളികള്‍

സാല്‍വി മനീഷ്,(എസ് ബിഎസ്,മലയാളം)
മെല്‍ബണിലെ മലയാളി ട്രാവല്‍ ഏജന്റ് ടിക്കറ്റ് തട്ടിപ്പ് നടത്തി പതിനായിരക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി ആരോപണം. ആക്‌സിസ് ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന സ്ഥാപനമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരെ ടിക്കറ്റ് ബുക്കിങ്ങിന്റെ പേരില്‍ വഞ്ചിച്ചതായി ആരോപണമുയര്‍ന്നത്.ാര്‍ത്ത പുറത്തെത്തിച്ചത് ഓസ്‌ട്രേലിയയിലെ മലയാളം റേഡിയോ എസ്ബിഎസാണ്.
ഓസ്‌ട്രേലിയയില്‍ നിന്ന് കേരളത്തിലേക്ക് പോകാനും, നാട്ടിലുള്ള മാതാപിതാക്കളെ ഇങ്ങോട്ടേക്ക് കൊണ്ടുവരാനുമൊക്കെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് തട്ടിപ്പിനിരയായി എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മിക്കവര്‍ക്കും ആയിരക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പണം വാങ്ങിയ ശേഷം ടിക്കറ്റ് ബുക്ക് ചെയ്തതായി കാണിച്ച് വ്യാജ യാത്രാവിവരങ്ങള്‍ അയച്ചുകൊടുക്കുകയും, പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യാതെയോ, അല്ലെങ്കില്‍ ബുക്ക് ചെയ്ത ശേഷം ക്യാന്‍സല്‍ ചെയ്‌തോ പണം കൈക്കലാക്കി എന്നാണ് പരാതി.
നാട്ടില്‍ പോയ ശേഷം തിരികെ വരാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ടിക്കറ്റ് റദ്ദാക്കപ്പെട്ട കാര്യം അറിയുകയും, പിന്നീട് കൈക്കുഞ്ഞുമായി മണിക്കൂറുകളോളം കഷ്ടപ്പെടുകയും ചെയ്ത കഥയാണ് അഡ്ലൈഡിലുള്ള ബിന്‍സി തോമസ് വിവരിച്ചത്.
പണം തിരികെ നല്‍കിയെന്ന പേരില്‍ വ്യാജ ബാങ്ക് രസീത്'
പലരില്‍ നിന്നും ഒരേ ടിക്കറ്റിനു വേണ്ടി ഒന്നിലേറെ തവണ പണം വാങ്ങിയതായും പരാതിയുണ്ട്. അത്തരത്തില്‍ പണം നഷ്ടപ്പെട്ടയാളാണ് സിഡ്നിയിലുള്ള ജെയ്‌സന്‍ കോര ജോസ്
പരാതിയുമായി വിവിധ മേഖലയിലുള്ള അധികൃതരെ സമീപിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ലയെന്നും പരാതിക്കാര്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു . മാത്രമല്ല ടിക്കറ്റിനായി നല്‍കിയ ക്രെഡിറ്റ്കാര്‍ഡ് നന്പര്‍ ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്
മുകളില്‍ പലരും ചൂണ്ടിക്കാണിച്ച പോലെ, കന്പനി പാപ്പരായെന്നും, അതിനാല്‍ ലിക്വിഡേഷന്‍ നടപടിയിലേക്ക് പോകുന്നു എന്നുമുള്ള അറിയിപ്പാണ് ആക്‌സിസ് ടൂര്‍സ് ആന്റ് ട്രാവല്‍സില്‍ നിന്ന് പല യാത്രക്കാര്‍ക്കും ലഭിച്ചത്
.
ലിക്വിഡേറ്റര്‍ പണം നഷ്ടമായവര്‍ക്കയച്ച കത്തില്‍ നിന്ന് വ്യക്തമാകുന്നത്, ആകെ 1,90,000 ഡോളറിന്റെ ബാധ്യത ഇത്തരത്തില്‍ ഈ ട്രാവല്‍ ഏജന്‍സിക്ക് ഉണ്ട് എന്നാണ്.
2016 ഡിസംബറില്‍ ആരംഭിച്ച ആക്‌സിസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് 2017 ഓഗസ്റ്റ് ആയപ്പോഴേക്കും പാപ്പരായെന്നും ഈ കത്തില്‍ സൂചിപ്പിക്കുന്നു . ഇതില്‍ കമ്പനി പണം നല്‍കാനുള്ള 23 പേരുടെ പേരുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. .
പ്രതികരിക്കാതെ ട്രാവല്‍ ഏജന്‍സി
ആക്‌സിസ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ ജോസഫ് സ്വീറ്റ്‌സണ്‍ പഞ്ഞിക്കാരന്‍ തോമസിനെ ഇമെയില്‍ വഴിയും നിരവധി ഫോണ്‍ നമ്പറുകള്‍ വഴിയും എസ് ബി എസ് മലയാളം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുവരെയും വ്യക്തമായ പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. തന്റെ സോളിസിറ്റര്‍ എസ് ബി എസ് മലയാളത്തെ എത്രയും വേഗം ബന്ധപ്പെടും എന്ന ഒരു ഇമെയില്‍ സന്ദേശം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുളളത്
.
2016 ലാണ് മലയാളിയും വടക്കന്‍ പറവൂര്‍ സ്വദേശിയുമായ ജോസഫ് സ്വീറ്റ്‌സണ്‍ പഞ്ഞിക്കാരന്‍ ആക്‌സിസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനം ആരംഭിച്ചത്.കമ്പനി തുടങ്ങി എട്ടുമാസത്തിനുള്ളിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാളുടെ വലയിലാകുന്നത്.ഇയാളുടെ ഭാര്യയും മക്കളും മെല്‍ബണിലാണ് താമസം

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....