വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിംഗിന്റെ ദേരാ സച്ചാ സൗദയിൽ നടത്തിയ പരിശോധനയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷത്തില്‍ മാത്രം മതിയായ രേഖകളൊന്നുമില്ലാതെ 14 മൃതദേഹങ്ങൾ മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠിക്കാൻ നൽകിയിരുന്നതായുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം യുപി സർക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലക്നൗവിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജായ ജി സി ആർ ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനാണ് ഇത്രയും മൃതദേഹങ്ങൾ കൈമാറിയത്. ഇത്തരമൊരു കൈമാറ്റം നടത്തണമെങ്കില്‍ ആവശ്യമായ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളോ സർക്കാരിന്റെ അനുവാദമോ ഉണ്ടായിരുന്നില്ലെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളില്‍ പറയുന്നു. ജി.സി.ആർ.ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം.
കഴിഞ്ഞ വർഷത്തില്‍ തങ്ങളുടെ കോളേജില്‍ 150 മെഡിക്കൽ സീറ്റുകള്‍ ആരംഭിച്ചുവെന്നും എന്നാൽ പഠനത്തിന് ആവശ്യമായ മൃതദേഹങ്ങളുടെ കുറവ് കോളേജ് അഭിമുഖീകരിച്ചിരുന്നതായും കോളേജിന്റെ പബ്ലിക് റിലേഷൻ ഓഫീസറായ ലക്ഷ്മി കാന്ത് പാണ്ഡെ വ്യക്തമാക്കി. ആ സമയത്തായിരുന്നു ദേരാ സച്ചാ സൗദയിൽ നിന്നും അവിടുത്തെ അനുയായികൾ മൃതദേഹങ്ങൾ നൽകുന്നുണ്ടെന്ന കാര്യം അറിഞ്ഞത്. മറ്റുള്ള സ്ഥാപനങ്ങളിലെ പോലെ അവരുടെ സേവനം ഉപയോഗിക്കാൻ തങ്ങളും തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....