മേട്ടുപ്പാളയം: തിരുവനന്തപുരം നെയ്യാറ്റിന്‍കര വയലൂര് കാരുണ്യമിഷന് സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സഞ്ചരിച്ച ബസ് തമിഴ് നാട്ടില്‍ അപകടത്തില്‍ പെട്ടു. ബസില്‍ 45 പേരുണ്ടായിരുന്നു.
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് തമിഴ്നാട് സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ആര്‍ക്കും പരിക്കില്ല. തമിഴ്നാട് സര്‍ക്കാര്‍ ബസിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു.ഊട്ടി~മേട്ടുപ്പാളയം റോഡില്‍ കല്ലാറിനടുത്ത് പത്തടിപ്പാലത്ത് വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. മുപ്പത് വിദ്യാര്‍ത്ഥികളാണ് കാരുണ്യമിഷന് സ്കൂളിലെ അധ്യാപിക അനിതയുടെ നേതൃത്വത്തില്‍ യാത്ര തിരിച്ചത്.
രണ്ട് ദിവസം മുന്‍പാണ് യാത്ര തിരിച്ചത്. അപകടത്തില്‍ പെട്ട രണ്ട് ബസുകളുടെയും മുന്‍ വശത്തേത് ഉള്‍പ്പെടെ ചില്ലുകള്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗത മൂന്ന് മണിക്കൂറുകളോളം തടസപ്പെട്ടു. ബസ് മേട്ടുപ്പാളയം പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....