ആലപ്പുഴ:കായല്‍ കൈയ്യേറ്റവും സര്‍ക്കാര്‍ ഭൂമി മണ്ണിട്ട് നികത്തലും കെട്ടിട നിര്‍മ്മാണ ചട്ടം പാലിക്കാതെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എന്നു വേണ്ട മന്ത്രി തോമസ് ചാണ്ടി ചെയ്യാത്ത പ്രവര്‍ത്തികളൊന്നുമില്ല.പണ്ട് കുവൈറ്റിലെ സ്‌കൂളില്‍ ഫണ്ട തിരിമറി നടത്തി ജയിലില്‍ കിടന്ന പാരമ്പര്യമുള്ള ചാണ്ടിക്ക് പക്ഷെ ഇതൊന്നുമത്ര പുത്തരിയുമല്ല.കൈയ്യേറ്റ വിഷയത്തില്‍ വില്ലേജ്,റവന്യൂ,കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്,കലക്ടറുടെ അന്തിമ റിപ്പോര്‍ട് എന്നിവ ചാണ്ടിക്കെതിരാണ്.ചാണ്ടിയെ കുരുക്കാന്‍ ചാര്‍ച്ചക്കാരനെ മാറ്റി മിടുമിടുക്കിയായ കലക്ടര്‍ അനുപമയെ അങ്ങോട്ടേക്കയച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണു താനും.കലക്ടര്‍ നല്‍കിയ റിപ്പോര്‍ട് ചാണ്ടിക്കെതിരാണു താനും
അങ്ങനെയെങ്കില്‍ പന്തിപ്പോള്‍ മുഖ്യമന്ത്രിയുടെ കോര്‍ട്ടിലാണ്.ബന്ധു നിയമന വിവാദത്തില്‍ പെട്ട ഇ പി ജയരാജന്‍ കൂടൊഴിയുന്നതും,പെണ്ണു കേസില്‍ പെട്ട് ശശീന്ദ്രന്‍ മന്ത്രിമന്ദിരത്തിന്റെ പടിയിറങ്ങിയതും ഇതേ മുഖ്യമന്ത്രിയുടെ ഉപദേശത്തിലാണത്രേ.അങ്ങനെയെങ്കില്‍ ചാണ്ടിയ്ക്കും മാപ്പു നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാവരുത്.കാരണം ഇപി പാര്‍ട്ടി പറഞ്ഞിട്ട് ബന്ധുവിനെ നിയമിച്ചയാളാണ്.ശശീന്ദ്രനെ മംഗളം ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ ഹണിട്രാപ്പില്‍ പെടുത്തിയതുമാണ്.ചാണ്ടിയുടെ കാര്യത്തില്‍ സ്ഥിതി വളരെ വ്യത്യസ്തമാണ്.സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് ചാണ്ടി തന്നെ വ്യക്തമാക്കിയതാണ്.കൈയ്യേറി നികത്തിയ ഭൂമിയിലെ മണ്ണ് മാന്തിയെടുത്ത് സര്‍ക്കാരിന് തിരികെ കൊടുക്കാന്‍ അദ്ദേഹം തയ്യാറാണത്രേ.പക്ഷെ പ്രശ്‌നം അവിടെയല്ല നേരത്തേ മന്ത്രിസഭയില്‍ നിന്നു രാജി വെച്ചവര്‍ ചാണ്ടിയുടെ അത്ര ഗുരുതര കുറ്റം ചെയ്തവരൊന്നുമല്ല.മാത്രമല്ല ഇരവരുടെയും കാര്യത്തില്‍ പലതരത്തിലുള്ള ബാഹ്യ ഇടപെടലുകളുണ്ടായിട്ടുണ്ട് താനും
എന്നാല്‍ തോമസ് ചാണ്ടിയെന്ന ശതകോടീശ്വരന്‍ ആരുടെയും പരപ്രേരണ കൂടാതെ അധികാര രാഷ്ട്രീയത്തിന്റെ മറവില്‍ തന്റെയും അടുപ്പമുള്ള സകല ബന്ധുക്കളുടെയും പേരില്‍ പല തണ്ടപ്പേരുകളില്‍ പരിസ്ഥിതി ദുര്‍ബ്ബലപ്രദേശങ്ങള്‍ കൈയ്യേറി വെച്ചിരിക്കുന്നു.നെല്‍വയല്‍ നികത്തല്‍ നിയമം കാറ്റില്‍ പറത്തിയും ഭൂപരിഷ്‌ക്കരണ നിയമം പാലിക്കാതെയും ചാണ്ടിയും ചാര്‍ച്ചക്കാരും നടത്തിയ കൈയ്യേറ്റങ്ങളെ കുറിച്ച് വ്യക്തമായി അന്വേഷിച്ചു തന്നെയാവും കലക്ടര്‍ അനുപമ റിപ്പോര്‍ട് സമര്‍പ്പിച്ചിരിക്കുന്നത്
എന്നല്‍ കൈയ്യേറ്റം തെളിഞ്ഞാല്‍ (അതും ഒരു സെന്റു ഭൂമിയാണെങ്കില്‍ പോലും)മന്ത്രി സ്ഥാനം മാത്രമല്ല എംഎല്‍എ സ്ഥാനം കൂടി രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് ഘോരംഘോരം നിയമസഭയില്‍ പ്രസംഗിച്ച ചാണ്ടിക്ക് ഈ റിപ്പോര്‍ട് തൃപ്തികരമല്ലത്രേ.ചാണ്ടി നിയമനടപടികളുമായി ഹൈക്കോടതിയിലേക്ക് പോകുമെന്ന് തന്നെയാണ് ചാണ്ടിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന
എന്നാല്‍ അടിയന്തിര നടപടിയായി റവന്യൂ മന്ത്രി കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് വിവരം.തോമസ് ചാണ്ടി ഗുരുതര വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് റവന്യൂ മന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്.മാത്രമല്ല രേഖാമൂലം കൈമാറിയിട്ടുണ്ട് താനും.മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് റവന്യൂ മന്ത്രി ശുപാര്‍ശ ചെയ്യുകയും ചെയ്തിരിക്കുന്നു
ഇനിയൊന്നു ചാണ്ടിയോട് മന്ത്രിസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടേക്കുമെന്നുള്ള സൂചനകളും വരുന്നുണ്ട്.അല്ലാത്ത പക്ഷം സോളാര്‍ കേസ് നവംബര്‍ 9 ന് സഭയിലെത്തുന്ന പക്ഷം പ്രതിപക്ഷം വലിയ പ്രക്ഷോഭങ്ങളിലേക്കു പോയേക്കും.എന്‍സിപിയുടെ ഒരു മന്ത്രിയെ പുറത്തുകളയുന്ന പക്ഷം ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിന് ഒന്നും സംഭവിിക്കാന്‍ പോകുന്നില്ല.മാത്രമല്ല ചാണ്ടി ഭൂമി കൈയ്യേറ്റത്തില്‍ ഗുരുതര വീഴ്ച വരുത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നു വേണം കരുതാന്‍.പിന്നെയെന്തിന് തോമസ് ചാണ്ടിയെ ചുമന്ന് ചുമക്കുന്നവര്‍ നാറണം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....