നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപ് ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക്.അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ചിത്രീകരിച്ചുകൊണ്ടിരുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗിലേക്കാണ് നടന്‍ മടങ്ങുന്നത്.എന്നാല്‍ കേസില്‍ ദിലീപിനെതിരെ സമര്‍പ്പിക്കേണ്ട കുറ്റപത്രം ഇതുവരെ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നടനെതിരെ കൃത്യമാ തെളിവുകളുടെ അഭാവമാണ് കുറ്റപത്രം വൈകുന്നതെന്നാണ് സൂചന. ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ച നടന് പക്ഷെ സിനിമാ ചിത്രീകരണത്തിന് പോകുന്നതില്‍ തടസമില്ല.എന്നാല്‍ രാജ്യംവിട്ടു പോകാന്‍ കഴിയില്ല
നടനെന്ന നിലയില്‍ മുന്നോട്ടുള്ള സിനിമാ ജീവിതം ഇരുളടഞ്ഞ നിലയിലായിരുന്നു ദിലീപിന്റെ ജയില്‍ വാസം.ആ ദിവസങ്ങളില്‍ റിലീസ് ചെയ്യാനൊരുങ്ങിയിരുന്ന രാമലീല പെട്ടിക്കുള്ളിലായി.ദിലീപ് എന്ന നടനില്‍ നിന്നെന്നല്ല സിനിമയില്‍ നിന്നു തന്നെ ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ അകന്നു.റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം നല്ലവൃത്തിയായി പൊട്ടി.പലതവണ നടന്‍ ജാമ്യത്തിനു ശ്രമിച്ചപ്പോള്‍ കോടതി അനുവദിച്ചില്ല.എന്നാല്‍ ദിലീപിന്റെ ജയില്‍ വാസത്തിനിടയില്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം തീരുമാനിച്ചു.സെപ്റ്റംബര്‍ 21 ന് തീയേറ്ററുകളിലെത്തിയ പടം സൂപ്പര്‍ഹിറ്റായി.ഒരു വലിയ ഇടവേളയ്ക്കു ശേഷം ബോക്‌സോഫീസില്‍ വലിയ ചലനം തന്നെയാണ് സിനിമ സൃഷ്ടിച്ചത്.ആദ്യ ദിവസങ്ങളില്‍ ടിക്കറ്റു കിട്ടാതെ കാണികള്‍ മടങ്ങി.ഇതിനിടയില്‍ ജാമ്യം കിട്ടി ദിലീപ് പുറത്തിറങ്ങി.
എന്തായാലും സിനിമ റിലീസ് ചെയ്താല്‍ തീയേറ്റര്‍ കത്തിക്കുമെന്ന് പറഞ്ഞവര്‍ അതിനൊന്നും മുതിര്‍ന്നില്ല.ചിത്രത്തിന്റെ വിജയം കൂടുതല്‍ ആത്മവിശ്വാസം ദിലീപിന്റെ സിനിമാ ജീവിതത്തിലുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.നടിക്കേസില്‍ ഇനി എങ്ങോട്ടെന്നറിയാതെ പൊലീസ് ചക്രവ്യൂഹത്തില്‍ കറങ്ങുമ്പോഴാണ് വളരെ ഉറച്ചവിശ്വാസത്തോടെ നടന്‍ ചിത്രീകരണ തിരക്കുകളിലേക്ക് മടങ്ങുന്നത് കമ്മാരസംഭവത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് മുരളി ഗോപിയാണ് .സംവിധാനം രതീഷ് അമ്പാട്ടുംനമിതയാണ് ചിത്രത്തിലെ നായിക
.ഇതേ കാലയളവില്‍ ചിത്രീകരണം നടന്നു വന്നിരുന്ന രാമചന്ദ്രബാബുവിന്റെ പ്രൊഫ.ഡിങ്കന്‍ നടന്റെ ജയില്‍വാസത്തിന്റെ കാരണത്തേ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കുയാണെന്ന് സംവിധായകന്‍ പറഞ്ഞതായി നേരത്തേ റിപ്പോട്ടുകളുണ്ടായിരുന്നു
അന്യഭാഷാ ചിത്രങ്ങളുള്‍പ്പടെ 145ഓളം സിനിമകളിലാണ് ദിലീപ് ഇതുവരെ അഭിനിയിച്ചിരിക്കുന്നത്.സ്വതസിദ്ധമായ നര്‍മ്മബോധമുള്ള കഥാപാത്രങ്ങള്‍ ദിലീപിനെ ജനപ്രിയനാക്കിയിരുന്നു.എന്നാല്‍ ജയില്‍ വാസത്തോടെ ജനപ്രീതിയില്‍ വന്ന ഇടിവിനിടയിലും രാമലീല സൂപ്പര്‍ ഹിറ്റായി.ഇതോടെ ദിലീപിന്റെ മേല്‍ ചാര്‍ത്തിയിരിക്കുന്ന ഗുരുതരമായ ആരോപണം പഴുതുകളില്ലാതെ തെളിയിക്കാനുള്ള വഴി തേടുകയാണ് അന്വേഷണ സംഘം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....