News Beyond Headlines

03 Sunday
May

ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍;കുറ്റപത്രം വ്യാഴാഴ്ച

അനിശ്ചിതത്വത്തിനൊടുവില്‍ നടിക്കേസില്‍ദിലീപിനെതിരായ കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കും.നടന്‍ ദിലീപിനെതിരെ ചുമത്തപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് വിചാരണവേളയില്‍ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.നടിക്കേസ് കൈകാര്യം ചെയ്യുന്ന അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിക്കുക
തെളിവ് നശിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന നിലവിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് പ്രതീഷ് ചാക്കോയും അയാളുടെ സുഹൃത്തുമുള്‍പ്പടെ കേസില്‍ 13 പ്രതികളാണുള്ളത്.എന്നാല്‍ പുതിയ കുറ്റപത്രം അനുസരിച്ച് നടന്‍ ദിലീപ് കേസില്‍ ഒന്നാം പ്രതിയോ രണ്ടാം പ്രതിയോ ആയേക്കും.
ദിലീപിനും സുനിക്കും പുറമേ നടിയുടെ ഡ്രൈവറായിരുന്ന മാര്ട്ടി ന്‍ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ ചാള്‌സ്മ ആന്റണി, ജയിലില്‍ ഫോണ്‍ ഉപയോഗിച്ച മേസ്തിരി സുനില്‍, ഫോണ്‍ കടത്തിയ വിഷ്ണു, കത്തെഴുതി നല്കിയ വിപിന്‌ലാില്‍, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും കുറ്റപത്രത്തില്‍ പ്രതികളാകും. ഏഴാംപ്രതി ചാള്‌സ് , വിപിന്‌ലാ ല്‍, വിഷ്ണു എന്നിവര്‍ മാപ്പുസാക്ഷികളാകാന്‍ സാധ്യതയുണ്ട്.
<
ദിലീപിനെതിരേ ഐ.പി.സി. 376 (ഡി)-കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വര്ഷംി), 120 (ബി)-ഗൂഢാലോചന (പീഡനത്തിനുള്ള അതേശിക്ഷ), 336 തട്ടിക്കൊണ്ടുപോകല്‍ (10 വര്ഷംമവരെ), 201 തെളിവു നശിപ്പിക്കല്‍ (3-7 വര്ഷം ), 212- പ്രതിയെ സംരക്ഷിക്കല്‍ (മൂന്നുവര്ഷം് വരെ), 411-തൊണ്ടിമുതല്‍ സൂക്ഷിക്കല്‍ (മൂന്നുവര്ഷം്), 506-ഭീഷണി (രണ്ടുവര്ഷംത വരെ), 342-അന്യായമായി തടങ്കലില്‍ വയ്ക്കല്‍ (ഒരുവര്ഷംവരെ), ഐ.ടി. നിയമം 66 (ഇ)-സ്വകാര്യത ലംഘിച്ച് അപകീര്ത്തിയകരമായ ചിത്രമെടുക്കല്‍ (മൂന്നുവര്ഷംം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും), 67 (എ)-ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ (അഞ്ചുവര്ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും) എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
കേസിലെ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ല.ഇതു നശിപ്പിച്ചെന്നായിരുന്നു പള്‍സര്‍ സുനിയുടെ ആദ്യത്തെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ മൊഴി.ഇതു കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നേക്കും.പള്‍സര്‍ സുനിയ്‌ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത് കൂട്ടമാനഭംഗമുള്‍പ്പടെയുള്ള കേസാണ്.ദിലീപിനെതിരെ ഗൂഡാലോചനയും കൂട്ടമാനഭംഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഈ കേസിന്റെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ചരിത്രത്തിലെ ആദ്യത്തെ ക്വട്ടേഷന്‍ എന്നാണ് പ്രോസിക്യൂഷന്‍ കേസിനെ വിശദമാക്കിയത്.മാത്രമല്ല നടന്‍ ദിലീപിന്റെ ജയില്‍വാസ സമയത്ത് ജാമ്യത്തിനായി കോടതിയിലെത്തിയ നടനെ കേസ് നിര്‍ഭയയെക്കാള്‍ ഗൗരവമുള്ളത് എന്ന രീതിയില്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തിരുന്നു
പ്രധാനമായും രഹസ്യമൊഴികളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നത്.കേസിലെ മുഖ്യപ്രതിയായ പള്‍സറിന്റെ അമ്മയുടെ രഹസ്യമൊഴി,അവരുടെ അക്കൗണ്ടില്‍ എത്തിയ പണം,നടനുമായി അടുപ്പമുള്ള ചിലരുടെ രഹസ്യമൊഴി,ദിലീപിന്റെ സിനിമയുടെ ചിത്രീകരണവേളയില്‍ പള്‍സര്‍ ലൊക്കേഷനിലെത്തി എന്നു പറയപ്പെടുന്ന ഫോട്ടോകള്‍,കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പൊതുപരിപാടിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തത്,മാത്രമല്ല നടന്‍ ദിലീപും പള്‍സറും ഒരേടവര്‍ ലൊക്കേഷനില്‍ എത്തിത്;പ്രോസിക്യൂഷനു മുന്നിലെ മുഖ്യതെളിവുകള്‍ ഇവയൊക്കെയാണ്.
കേസില്‍ നടന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യരെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും നടന്നില്ല.നടി താല്‍പര്യക്കുറവ് അറിയിച്ചിരുന്നു.ദിലീപിന്റെ നിലവിലെ ഭാര്യയും നടിയുമായ കാവ്യയെയും സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയെയും പലതവണ ചോദ്യം ചെയ്‌തെങ്കിലും പ്രതി ചേര്‍ത്തിട്ടില്ല.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതിനാല്‍ അതീവ ശ്രദ്ധയോടെയാണ് സംഘം കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.നിസാരപിഴവുകള്‍ പോലും കോടതിയില്‍ കേസിനെ ബാധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് വിദഗ്ധരുടെ നിയമോപദേശം തേടിയിരുന്നു.ചിലരുടെ രഹസ്യമൊഴികള്‍ നടനെതിരാണെന്ന പ്രചാരണത്തിന് വിപരീതമായി മൊഴിമാറ്റം നടത്തിയെന്ന രീതിയിലുള്ള വാര്‍ത്തകളൊക്കെ അന്വേഷണ സംഘത്തെ ഞെട്ടിച്ചിരുന്നു.ഏതു തരത്തിലുള്ള പിഴവും കേസിനെ സാരമായി ബാധിച്ചേക്കാം. ഇതോടെ വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കിയില്ലെങ്കില്‍ പിഴവുകളുടെ പേരില്‍ കോടതിയില്‍ തള്ളിപ്പോകാമെന്നും അത് സര്ക്കാലരിന് വലിയ തിരിച്ചടിയാകുമെന്ന ഭയവും അന്വേഷണ സംഘത്തിനുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17-നു രാത്രിയാണു പള്സ്ര് സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വിചാരണയില്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞാലേ, കേസില്‍ നടന്‍ ദിലീപിനെതിരായ മറ്റു കുറ്റങ്ങള്‍ നിലനില്ക്കൂേ. അതായിരുന്നു പോലീസിന്റെ ശ്രമകരമായ ദൗത്യം. നടിയെ ആക്രമിച്ച് അപകീര്ത്തിദകരമായ ദൃശ്യങ്ങള്‍ പകര്ത്താ ന്‍ പള്‌സമര്‍ സുനിയുമായിച്ചേര്ന്നു പലയിടങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നതാണു ദിലീപിനെതിരായ ഒരു ആരോപണം. പള്‍സര്‍ സുനിക്കെതിരെയുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെയും നിലനില്ക്കും എന്നതാണ് അന്വേഷണസംഘത്തിന്റെ വാദം

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....