News Beyond Headlines

21 Sunday
June

ഗണേശ് കുമാറിന്റെ അവിഹിതബന്ധം നശിപ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഭാവി;സരിതയുടെ കത്തില്‍ ചാണ്ടി വന്നത്‌

ഉമ്മന്‍ചാണ്ടിയെ വീഴിച്ചത് പിള്ള;ഗണേശിനെ മന്ത്രിയാക്കാന്‍ ബ്ലാക്‌മെയില്‍ ചെയ്തു മകനെമന്ത്രിയാക്കണം.ഇല്ലെങ്കില്‍ സരിതയുടെ കത്തില്‍ പേരുവരുത്തും.സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ബ്ലാക് മെയില്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയെന്ന് മംഗളം ചാനല്‍.തന്നോട് അടുപ്പമുള്ള ചിലര്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തതായി ഉമ്മന്‍ചാണ്ടിയുടെ പത്രസമ്മേളനത്തില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു ചാനലിന്റെ വെളിപ്പെടുത്തല്‍.ഒന്നല്ല ,പലവട്ടം ബ്ലാക്ക്‌മെയിലിംഗിനു ശ്രമിച്ചതായും ഒരുതവണ വഴങ്ങേണ്ടി വന്നതായി ഇപ്പോളതില്‍ ദുഖമുണ്ടെന്നും ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
സരിതയുടെ കത്തില്‍ ആദ്യത്തെ കത്തില്‍ പേര് പരാമര്‍ശിക്കാതിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് വന്നത് പിള്ളയുടെ കളിയാണെന്നാണ് ചാനലിന്റെ കണ്ടെത്തല്‍.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിള്ളയുടെ ബി പാര്‍ട്ടി യുഡിഎഫിനൊപ്പമായിരുന്നു.അന്ന് ഗണേശ്കുമാര്‍ മന്ത്രിയുമായിരുന്നു.എന്നാല്‍ തുടര്‍ന്ന് ഗണേശിന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ താഴപ്പിഴകളാണ് ഉമ്മന്‍ചാണ്ടിക്ക് വിനയായതെന്നും ചാനല്‍ പറയുന്നു. ഗണേശ്കുമാര്‍ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അടുപ്പക്കാരിയായിരുന്ന സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്ന് ഗണേശിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു.തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ഗണേശിന് മന്ത്രിപ്പണി മതിയാക്കേണ്ടി വന്നു.അദ്ദേഹത്തിന്റെ ആദ്യ ഭാര്യ യാമിനി തങ്കച്ചി വിവാഹമോചനം തേടി.തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ആറിത്തണുത്തപ്പോള്‍ മകനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യവുമായി പിള്ള ഉമ്മന്‍ചാണ്ടിയെ കണ്ടതായും എന്നാല്‍ വഴങ്ങാതിരുന്ന ചാണ്ടിയെ ഘടകകക്ഷി നേതാക്കള്‍ മുഖാന്തിരം സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായും ചാനല്‍ പറയുന്നു.എന്നാല്‍ പിന്നീട് മന്ത്രിയാക്കാന്‍ ഉമ്മന്‍ചാണ്ടി കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് സരിതയുടെ തുടര്‍ന്നുള്ളകത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് വന്നതെന്നും ചാനല്‍ പറയുന്നു.
ഗണേശിനെ മന്ത്രിയാക്കില്ലെന്ന് ഉമ്മന്‍ചാണ്ടി ഉറച്ചു നിന്നപ്പോള്‍ സരിതയുടെ അടുത്ത കത്തില്‍ പേരുണ്ടാകുമെന്ന് ബാലകൃഷ്ണപിള്ള ഭീഷണിപ്പെടുത്തിയെന്നാണ് ചാനല്‍ പറഞ്ഞത്.
സോളാര്‍ അഴിമതിയില്‍ സരിതയില്‍ നിന്നും ഉമ്മന്‍ചാണ്ടി ശാരീരികമായുള്ള നേട്ടങ്ങള്‍ക്ക് പുറമേ സാമ്പത്തികമായ നേട്ടങ്ങളും ഉണ്ടാക്കിയിട്ടുള്ളതായി ഇന്നലെ പുറത്തു വന്ന കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രണ്ടു കോടി 16 ലക്ഷം രൂപ സരിത ഉള്‍പ്പെട്ട ടീം സോളാറില്‍ നിന്നും ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും കൈപ്പറ്റിയിട്ടുള്ളതായിട്ടും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നുമായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ ആരോപണത്തില്‍ ഒരുശതമാനം സത്യമുണ്ടെന്നു തെളിയിച്ചാല്‍ പൊതുജീവീതം അവസാനിപ്പിക്കുമെന്നായിരുന്നു ഇതിന് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കമ്മിഷന്‍ റിപ്പോര്‍ട്ട് സോളാര്‍ റിപ്പോര്‍ട്ട് അല്ലെന്നും സരിതാ റിപ്പോര്‍ട്ടാണെന്നും ഉമ്മന്‍ചാണ്ടി പരിഹസിച്ചിരുന്നു

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....