ആദ്യപുസ്തകമുണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് രണ്ടാം പുസത്കകവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എത്തുന്നു.സര്‍വ്വീസ് ചട്ടലംഘനമുള്‍പ്പടെ നിരവധി ക്രമ പ്രശ്‌നങ്ങളാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ജേക്കബ് തോമസിന്റെ ആദ്യ പുസ്തകം തുറന്നുവിട്ട വിവാദം.
ബന്ധുനിയമന വിവാദവും പാറ്റൂര്‍ ഭൂമിതട്ടിപ്പുകേസുമൊക്കെയുള്‍പ്പെടുത്തി വീണ്ടും വിവാദങ്ങള്‍ക്കു തിരികൊളുത്താനാണ് ജേക്കബ് തോമസിന്റെ നീക്കം.നേരിട്ട വെല്ലുവിളികള്‍;കാര്യവും കാരണവും എന്ന തലക്കെട്ടിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.ഔദ്യോഗിക ജീവിതം തന്നെയാണ് പുസ്തകത്തിന്റെ പ്രമേയം.ഇത്തവണ വൈദ്യുതി മന്ത്രി എംഎം മണിയ്ക്കും ബന്ധുനിയമന വിവാദത്തില്‍ മന്ത്രിപ്പണി പോയ ഇപി ജയരാജനുമെതിരെ കനതനത് ഭാഷയിലാണ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
ബന്ധു നിയമന വിവാദത്തില്‍ ഇപിയ്ക്കിട്ട് ചെറുതല്ലാത്ത പണിവരുമെന്ന് പുസ്തകം വിശദമാക്കുന്നു.ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലുണ്ടായ ഒരു കേസിന്റെ സുപ്രീം കോടതി വിധി ജയരാജനെതിരാണെന്നാണ് ജേക്കബ് തോമസിന്റെ കണ്ടെത്തല്‍.മന്ത്രി മണിയുടെ മാനറിസങ്ങള്‍ മന്ത്രിക്കു ചേര്‍ന്നതല്ലെന്നും പാറ്റൂര്‍ ഭൂമിയിടപാടു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചട്ടവിരുദ്ധമായിഇടപെട്ടന്നും ജേക്കബ് തോമസ് പുസ്തകത്തില്‍ വിവരിക്കുന്നു.സോളാറില്‍ പുകയുന്ന ഉമ്മന്‍ചാണ്ടിക്ക് ഭൂമിയും പണികൊടുക്കുന്നെന്നു വേണം കരുതാന്‍.സര്‍ക്കാരിനെതിരെയു ജേക്കബ് തോമസ് കടുത്ത വിമര്‍ശനമുന്നിയിച്ചിട്ടുണ്ട്
തന്നെ വിജിലന്‌സിറന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത് ഏറെ ആലോചനകള്ക്ക് ശേഷമായിരുന്നു. എന്നാല്‍, ചില അഴിമതിക്കാര്ക്ക് കുടപിടിക്കാനായി അവിടെനിന്ന് തൂത്തെറിയാന്‍ ഒരാലോചനയും വേണ്ടിവന്നില്ലെന്നും ജേക്കബ് തോമസ് പറയുന്നു. ഇടതു സര്ക്കാറിന്റെ മദ്യനയം വികസന കാഴ്ചപ്പാടിനു വിരുദ്ധമാണെന്നും പുസ്തകത്തില്‍ വിവരിക്കുന്നു.
ഷാര്ജ പുസ്തകോത്സവത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സി രാധാകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തത്. സര്വീ്‌സിലിരിക്കെ സ്രാവുകള്‌ക്കൊ പ്പം നീന്തുമ്പോള്‍ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിലും അതിലെ പരാമര്ശകങ്ങളിലും ചട്ടലംഘനമുണ്ടെന്ന മൂന്നംഗസമിതിയുടെ കണ്ടെത്തലടങ്ങിയ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ജേക്കബ് തോമസിന്റെ പുതിയ പുസ്തകം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....