പി ബാലാനന്ദ്
ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായക്കാര്‍ക്ക് 10% സാമ്പത്തിക സംവരണം നല്‍കിയതോടെ അതിനെതിരെ എസ്എന്‍ഡിപി യോഗം ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.വിശാല ഹിന്ദുഐക്യം രൂപീകരിച്ച് മൂന്നാം മുന്നണിയുടെ നായകനാകാന്‍ ശ്രമിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും സാമ്പത്തിക സംവരണ നിലപാടിലൂടെ പിണറായി വിജയന്‍ തന്റെ രാഷ്ട്രീയ തന്ത്രം കൊണ്ട് തടയിട്ടിരിക്കുകയാണ്.രാഷ്ട്രീയമായി ഇടതുപക്ഷം ഇഎംഎസിന്റെ കാലം മുതലേ മുന്നോട്ടു വെച്ചിരുന്ന സാമ്പത്തികസംവരണം നടപ്പാക്കാന്‍ സാധിച്ചതിലൂടെ കേരളത്തില്‍ പടര്‍ന്നു പന്തലിക്കാമെന്ന മോഹവുമായി കഴിയുന്ന ബിജെപിയുടെ വളര്‍ച്ചയെ കൂടി വെല്ലുവിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.കേരളത്തില്‍ ഇതുവരെ മറ്റൊരു നേതൃത്വത്തിനും നടപ്പാക്കാന്‍ പറ്റാത്ത നേട്ടമാണ് ഇടതുസര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നതും രാഷ്ട്രീയ നേട്ടംതന്നെ
തീരുമാനം വന്നയുടന്‍ എസ്എന്‍ഡിപി യോഗവും വെള്ളാപ്പള്ളിയും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.മാത്രമല്ല എല്ലാക്കാലത്തും സിപിഎമ്മിനോടും എസ്എന്‍ഡിപിയോടും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കേരളകൗമുദി ദിനപ്പത്രവും ശക്തമായ ഭാഷയിലാണ് സാമ്പത്തിക സംവരണത്തെ എതിര്‍ത്തത്.മുന്നോക്കക്കാരിലെ പിന്നോക്ക വിഭാ?ഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം നല്‍കണമെന്ന ആശയവുമായി മുന്നോട്ട് വന്ന ഇ എം എസിന് അന്നത്തെക്കാലത്ത് പത്രാധിപര്‍ നല്‍കിയ കുളത്തൂര്‍ പ്രസംഗ മറുപടി രണ്ടു ദിവസങ്ങളിലായി പത്രം പുനപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും ഈ തീരുമാനത്തില്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായം തുറന്നു പറഞ്ഞിട്ടില്ല.മുന്നോക്കക്കാരായ യോഗക്ഷേമസഭയെയും എന്‍എസ്എസിനെയും പിണക്കേണ്ട എന്നുകരുതിയാവണം കോണ്ഗ് ഇക്കാര്യത്തില്‍ വ്യക്തതതയുള്ള മറുപടി നല്‍കാത്തത്.ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയാതെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മനസുതുറക്കുമെന്നും കരുതാനാവില്ല.കേരളത്തില്‍ ജാതിരാഷ്ട്രീയത്തിന്റെ ആദ്യമായി വക്താക്കളായി രംഗത്തു വന്ന ബിഡിജെഎസിനോ നായകന്‍ തുഷാര്‍വെള്ളാപ്പള്ളിയ്‌ക്കോ കൃത്യമായ മറുപടി അണികളോട് പറയാനാകാതെ ഉഴലുകയാണ്.മാത്രമല്ല ബിഡിജെഎസിന്റെ നേതാക്കന്‍മാരിലൊരാളായ അക്കീരമണ്‍കാളിദാസ ഭട്ടിരിപ്പാടും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്
ദേവസ്വം ബോര്‍ഡിലെ ദളിത് ശാന്തി നിയമനത്തിലൂടെ ബിജെപിയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി മുന്നോട്ട് പോകാന്‍ സിപിഎമ്മിനും പിണറായിക്കും കഴിഞ്ഞതും ഇതിലൂടെ പിണങ്ങിക്കഴിഞ്ഞിരുന്ന മുന്നോക്കസമുദായമായ യോഗക്ഷേമ സഭയെ സാമ്പത്തിക സംവരണത്തിലൂടെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതും പിണറായി എന്ന രാഷ്ട്രീയ ചാണക്യന്റെ കൂര്‍മബുദ്ധി തന്നെ.
സാധാരണ പിന്നോക്ക സമുദായത്തിന്റെ വക്താക്കളായിരുന്ന സിപിഐയും തങ്ങളുടെ നിലപാട് ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല.കാരണം തോമസ്ചാണ്ടി വിഷയത്തില്‍ സിപിഎമ്മുമായി തെറ്റിനില്‍ക്കുന്ന സിപിഐയ്ക്ക് ഈ വിഷയത്തില്‍ കൂടി പിണറായിയോട് മല്ലിടാന്‍ ശക്തിയുണ്ടാവില്ല.മാത്രമല്ല സാമ്പത്തിക സംവരണം ഇടതിന്റെ നയമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു,
എന്നാല്‍ എസ്എന്‍ഡിപി യുടെ തന്നെ നേതാക്കന്‍മാരാണ് മിക്കവാറും ബിഡിജെഎസിന്റെ പഞ്ചായത്തു തല കമ്മിറ്റികള്‍വരെയെല്ലായിടത്തും നേതൃത്വം നല്‍കുന്നത്.പക്ഷെ സാമ്പത്തിക സംവരണ വിഷയത്തില്‍ തുഷാര്‍ മനസുതുറക്കാത്തത് നേതാക്കന്‍മാരേയും അണികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.പലരും ഒളിഞ്ഞും തെളിഞ്ഞും നിന്ന് തുഷാറിന്റെ മൗനത്തെ വിമര്‍ശിക്കുന്നുമുണ്ട്.ബിഡിജെഎസിന്റെ ഒപ്പമുണ്ടായിരുന്ന കെപിഎംഎസിന്റെ നീലകണ്ഠന്‍ മാസ്റ്റര്‍ വിഭാഗം സാമ്പത്തിക സംവരണത്തിനെതിരെ രംഗത്തു വന്നിട്ടുണ്ടെങ്കിലും ഇവരോടൈാപ്പം നില്‍ക്കുന്ന ഇടതിനോട് അങ്ങേയറ്റം കൂറുപുലര്‍ത്തുന്ന മറ്റ് നേതാക്കന്‍മാരാരും വിഷയത്തില്‍ വ്യക്തമായ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
2019 ലേ ലോക്‌സഭാ തിരഞ്ഞെടിപ്പില്‍ മൂന്നു മണ്ഡലങ്ങളിലെങ്കിലും മല്‍സരിച്ച് ശക്തി തെളിയിക്കാനും തുടര്‍ന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ മല്‍സരിച്ചു മുന്നേറാനും നീക്കമിട്ടിരുന്ന തുഷാറിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ വെല്ലുവിളിച്ചാണ് പിണറായി ഗോളടിച്ചിരിക്കുന്നത്.മാത്രമല്ല കര്‍ണാടകയില്‍ രാജീവ് ചന്ദ്രശേഖറിനെ കൂട്ടത്തില്‍ നിര്‍ത്തി ബിഡിജെഎസിന് ശാഖ തുടങ്ങി പുതിയ രാഷ്ട്രീയ നീക്കം നടത്താനിരുന്ന തുഷാറിന് തീരുമാനം കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രത്യക്ഷത്തില്‍ മുന്നോക്ക സാമ്പത്തികസംവരണത്തിലൂടെ ബിജെപിയ്ക്കും ബിഡിജെഎസിനും വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ് പിണറായി.ബിജെപിയുടെ കേന്ദ്രനേതൃത്വത്തിനു പോലും ചെയ്യാനാകാത്ത കാര്യങ്ങളാണ് ദളിത് ശാന്തി നിയമനത്തിലൂടെയും സാമ്പത്തിക സംവരണത്തിലൂടെയും പിണറായി സര്‍ക്കാര്‍ നേടിയിരിക്കുന്നത്.വന്‍കുതിപ്പിന് തയ്യാറെടുത്തിരുന്ന ബിജെപിയെ വെട്ടിലാക്കിയ തീരുമാനമാണിതെന്നതില്‍ സംശയമില്ല.
തോമസ് ചാണ്ടി,ദിലീപ് വിഷയങ്ങള്‍ മുഖ്യധാരയില്‍ കൂടുതല്‍ ജനശ്രദ്ധ ആര്‍ജ്ജിച്ചിരിക്കുന്നതുമൂലം ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ സര്‍ക്കാര്‍ മുന്നോക്കക്കാര്‍ക്ക് നല്‍കിയ സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിട്ടുണ്ട്.മാത്രമല്ല സംവരണമെന്നത് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടിയല്ലെന്നും വെള്ളാപ്പള്ളി വിശദീകരിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....