News Beyond Headlines

30 Tuesday
December

ഓഖിയില്‍ മരണം കുന്നുകൂടുന്നു;കരഞ്ഞ് തളര്‍ന്ന് തീരം

തിരുവനന്തപുരം;കലിതുള്ളിയ കടല്‍ സ്വപ്‌നങ്ങളെല്ലാം കവര്‍ന്നെടുത്തു..തീരം കരഞ്ഞു തളരുന്നു.തിരിച്ചറിയാനാകാതെ മരിച്ച് മരവിച്ച് മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ കുന്നുകൂടുന്നു.കബേപ്പൂര് കടലില്‍ മൃതദേഹങ്ങളും തകര്‍ന്ന വള്ളങ്ങളും ഒഴുകി നടക്കുന്നതായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.ചുറ്റും ഹൃദയം തകരുന്ന കാഴ്ചകളും കേള്‍വികളും മാത്രം.ഓഖി കേരളത്തിന്റെ തീരദേശത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരിതം മാത്രമാണ്.സുനാമിയ്ക്കു ശേഷം മല്‍സ്യത്തൊഴിലാളികള്‍ക്കും തീരദേശത്തിനും നല്‍കാന്‍ കോടികള്‍ ചിലവഴിച്ച് മുന്നറിയിപ്പ് സംവിധാിനങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്ന എന്ന മാറിമാറി വന്ന സര്‍ക്കാരുകളുടെ വീമ്പു പറച്ചിലിനു പിന്നാലെയാണ് തീരത്ത് ദുരിതം കടല്‍പോലെ പെയ്തിറങ്ങിയത്.
മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ കണക്കനുസര2ിച്ച് ഇതുവരെ 72 ആണ്.ഇനിയും തീരമണയാന്‍ എത്രയോ പേര്‍ ബാക്കിയുണ്ടെന്ന് ആര്‍ക്കുമറിയില്ല.കരകാണാതെ കടലിന്റെ ആഴങ്ങളിലേക്ക് അലിഞ്ഞു ചേര്‍ന്നവരും അനേകരുണ്ടാകും
ഈ ദുരിതത്തിന് അറുതി വരുത്താന്‍ രാജ്യം കണ്ടിട്ടില്ലാത്ത രീതിയില്‍ ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.എന്നാല്‍ തീരത്ത് ദുരിത ജീവിതം നയിക്കുന്ന അനേകായിരം പേരുടം കുടുംബത്തിലേക്ക് ശവശരീരങ്ങള്‍ കൊണ്ടു വരുന്ന കൂടുതല്‍ ദുരിതത്തിന് താങ്ങാവാന്‍ സര്‍ക്കാരിന്റെ പണം കൃത്യമായി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുക കൂടി ചെയ്യേണ്ടിയിരിക്കുന്നു
ഓഖി ആഞ്ഞടിച്ച കന്യാകുമാരിയും ലക്ഷദ്വീപും അവരുടെ സര്‍ക്കാരുകളോട് കേരള മോഡല്‍ പാക്കേജ് ആണ് ആവശ്യപ്പെട്ടത് എന്ന കാര്യം പ്രസക്തമാണ്.മാത്രമല്ല കേരള സര്‍ക്കാരിന് തമിഴ്‌നാട് സര്‍ക്കാരിന്റെ അഭിനന്ദനവും കിട്ടി
ഓഖി താണ്ടവമാടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇനിയും തിരികെ വരാത്ത അനേകരുണ്ട്.എന്നാല്‍ തീരത്തു നിന്നു വരുന്ന വാര്‍ത്തകളും സര്‍ക്കാരിന്റെ കണക്കും രണ്ടാണെന്നുള്ളതും ആശങ്കയുളവാക്കുന്നു.അത് സര്‍ക്കാര്‍ സംവിധാനങ്ങലുള്ള വീഴ്ചയാണ്.ഓഖിയുടെ മുന്നറിയിപ്പ് കൃത്യമായി നല്‍കാന്‍ കഴിയാത്ത റെവന്യൂ വകുപ്പിന് തീരത്ത് തിരികെയെത്താതാതവരുടെ കണക്കെടുപ്പിലും തെറ്റ് പറ്റിയിരിക്കുന്നു .എന്നാല്‍ ആരോപണപ്രത്യാരോപണങ്ങള്‍ക്കല്ല ഇവിടെ പ്രസക്തി.
കലിതുള്ളിയ കടലിനേക്കാള്‍ ഉറഞ്ഞുതുള്ളി പ്രതിഷേധ തിരകള്‍ തീര്‍ക്കുകയാണ് കരയിവിടെ.തീരങ്ങളില്‍ പ്രതിഷേധത്തിന്റെ ആളിക്കത്തലുകളില്‍ സര്‍ക്കാര്‍ നല്കിയ കനിവില്‍ ഇനി ജീവിതം പച്ചപിടിപ്പിക്കാന്‍ ദിവസങ്ങളെടുക്കും
.
ഓഖി ദുരിതം വിതച്ച വിഴിഞ്ഞം,അടിമലത്തുറ,പൂന്തുറ എ്ന്നിവടങ്ങളില്‍ നിന്ന് കാണാതായവരുടെ കണക്കില്‍ പിശകു പറ്റാന്‍ എന്താണ് കാരണം.ഓഖി ദുരന്തം രാഷ്ട്രീയവല്‍ക്കരിക്കുകയോ സാമുദായികവല്‍ക്കരിക്കുകയോ അല്ല വേണ്ടത്.
കൈക്കുഞ്ഞുങ്ങളുള്ളിഅനേകം അമ്മമാരുടെയും ആരോഗ്യം തളര്‍ത്തിയ ശരീരമുള്ള നിരവധി പ്രായമായവരുടെയും ആശ്രയമാണ് കടലെടുത്തത്.എല്ലാ പ്രതീക്ഷയും തളര്‍ന്ന് അലമുറയിടുന്നവര്‍ക്ക് സര്‍ക്കാരാണ് ആശ്രയം.കൈ ത്താങ്ങാകണം.കാണാതെ പോകരുത് .മറന്നു പോകരുത്.വോട്ട് ബാങ്കാകരുത്

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....