ജനം ടിവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. എ ജയശങ്കര്‍. മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ അനാവശ്യമായ ആരോപണം ഉന്നയിച്ചതിനാണ് ആര്‍ എസ് എസ് ചാനലായ ജനം ടിവി മാപ്പുപറയണമെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടത്.ഫേസ്ബുക്ക് പോസ്റ്റ്
ബഹു ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്കെതിരെ ആറെസ്സെസ് ചാനൽ ആക്രമണം തുടരുകയാണ്. ടീച്ചർ, പൊതു ഖജനാവിൽ നിന്ന് 29,000രൂപ എടുത്ത് പുതിയ കണ്ണട വാങ്ങി, ആശുപത്രിയിൽ കിടക്കുമ്പോൾ 7000രൂപ വാടകയുളള മുറി ഉപയോഗിച്ചു, പഴംപൊരിയും ഉളളിവടയും തിന്നതിൻ്റെ പൈസ സർക്കാരിൽ നിന്ന് എഴുതിയെടുത്തു എന്നൊക്കെയാണ് ആരോപണം. ഇതൊന്നും വലിയ അഴിമതിയും ധൂർത്തുമാണെന്ന് ആരും പറയില്ല. കാരണം ഇതൊക്കെ എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്.
ഇപ്പോഴത്തെ KPCC പ്രസിഡന്റ് മുമ്പ് ആദർശ ധീരൻ്റെ മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത് ഖജനാവിലെ പണമെടുത്ത് ഇഫ്താർ വിരുന്ന് നടത്തി; സിപിഎം സംസ്ഥാന സെക്രട്ടറി ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ 28ലക്ഷം മുടക്കി ഔദ്യോഗിക വസതി മോടി പിടിപ്പിച്ചു. അതൊക്കെ വച്ചു നോക്കുമ്പോൾ ഇത് നിസാരമാണ്.
ശൈലജ ടീച്ചർ മിതവ്യയ ശീലക്കാരിയാണെന്നതിന് ജനംടിവി ഹാജരാക്കിയ ബില്ലുതന്നെ തെളിവാണ്. അവർ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉളളിവട, പഴംപൊരി ഒക്കെയാണ്. അല്ലാതെ പിസയും ഹാംബെർഗറും ചിക്കൻ65വുമല്ല. അനാവശ്യ ആരോപണം ഉന്നയിച്ച ചാനൽ മാപ്പു പറയണം, അല്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടി വരും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....