ഒരുകാലത്ത് ദല്ലാളന്‍മാരുടെയും വെള്ളക്കുപ്പായക്കാരുടെയും കൈകളിലായിരുന്ന സെക്രട്ടറിയേറ്റില്‍ എല്ലാം ശുദ്ധീകരിക്കാന്‍ പിണറായി വിജയന്‍.ഫയലുകളുടെ മെല്ലപ്പോക്കും പദ്ധതി നടത്തിപ്പുകളിലെ കാലതാമസവും ഒഴിവാക്കി സ്വകാര്യ മേഖലയിലെ പോലെ എല്ലാത്തിനും കൃതൃത പാലിക്കാനാണ് നീക്കം.ആദ്യ പടിയെന്നോണം പുതുവര്‍ഷത്തില്‍ സെക്ടട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പഞ്ചിംഗ് ഏര്‍പ്പെടുത്തി.ഉദ്യോഗസ്ഥ തലത്തിലുള്ള കെടുകാര്യസ്ഥത സര്‍ക്കാര്‍ തീരുമാനങ്ങളുടെ നടത്തിപ്പിന് കാലതാമസമുണ്ടാക്കാതിരിക്കാനാണ് പുതിയ നീക്കം.
മള്‍ട്ടി നാഷണല്‍ കമ്പനികളുടെ അതേ നിലവാരത്തിലേക്കാണ് സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമായ സാഹചര്യത്തില്‍ വൈകിയാല്‍ ശമ്പളം നഷ്ടമാകും.മാത്രമല്ല മൂന്നു ദിവസം തുടര്‍ച്ചയായി വൈകുന്ന ജീവനക്കാര്‍ക്ക് ഒരു ദിവസം ലീവായി രേഖപ്പെടുത്തും.എന്നാല്‍ കൃത്യത പാലിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നീക്കത്തില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.ഇതിനെയെല്ലാം മറികടന്നാണ് പിണറായി ക്യാമ്പില്‍ നിന്ന് പുതിയ തീരുമാനം എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റെടുത്ത ആദ്യ സമയത്ത് ചട്ടപ്പടി സമരത്തിലേക്കു പോയ ഐഎഎസ് പുലികളെ വരെ മുട്ടുകുത്തിച്ചാണ് പുതിയ തീരുമാനങ്ങള്‍ വരുന്നതെന്ന പ്രത്യേകതയും ഉണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ മികവുറ്റതാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരു വ്യാഴവട്ടക്കാലത്തിന്റെ പഴക്കമുണ്ട്.
ആദ്യ പടിയെന്നോണം സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഡിജിറ്റലൈസേഷന്‍ ഏര്‍പ്പെടുത്തുകയായിരുന്നു നീക്കം.21ആം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ തുടങ്ങിയ നടപടികള്‍ക്ക് ആക്കം കൂടിയത് വി എസ് സര്‍ക്കാര്‍ 2006 ല്‍ അധികാരമേറ്റതോടെയാണ്.പിന്നീട് ജനസേവനങ്ങള്‍ക്കായി പ്ര്‌ത്യേക കൗണ്ടറുകള്‍ തുറക്കുകയും സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ജനങ്ങളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്ന ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ അച്ചടക്കവും ജോലിയിലെ കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് പഞ്ചിംഗ് നേരത്തേ നിര്‍ബന്ധമാക്കിയിരുന്നതാണ്.എന്നാല്‍ എപ്പോഴോ പഞ്ചിംഗും പംങ്ഞ്ചാലിറ്റിയും ഒക്കെ നിലച്ചു.എങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ ഡിജിലൈസേഷന്‍ തുടര്‍ന്ന്.ഫയലുകളുടെ മെല്ലപ്പോക്കും ചുവപ്പുനാടകളിലെ കുരുക്കിനും ഒരു പരിധി അവസാനിച്ചു.എന്നാല്‍ പഞ്ചിംഗിന് ജീവനക്കാര്‍ എതിരായിന്നു
എന്നാല്‍ പിണറായി വിജയന്‍ അധികാരമേറ്റെടുക്കുകയും സെക്രട്ടറിയേറ്റിന്റെ മേല്‍നോട്ടത്തിനായി പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി എംവി ജയരാജന്‍ എത്തുകയുെ ചെയ്തതോടെ ഭരണസിരാകേന്ദ്രത്തില്‍ മാറ്റത്തിന്റെ അലയൊലികള്‍ ആഞ്ഞടിച്ചു.സര്‍ക്കാര്‍ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ സെക്രട്ടറിയേറ്റില്‍ എത്തുന്ന പൊതുജനങ്ങളെ ഞെക്കിപ്പിഴിയുന്ന ബ്രോക്കര്‍മാരേ പടിയടച്ചു പിണ്ഡം വെച്ചു.തുടര്‍ന്നാണ് ജീവനക്കാരുടെ സമയനിഷ്ഠ ഉറപ്പുവരുത്താന്‍ ഒരു ഇടവേളയ്ക്കു ശേഷം പഞ്ചിംഗ് നിര്‍ബന്ധമാക്കി ഉത്തരവായിരിക്കുന്നത് പത്തേകാല്‍ മുതല്‍ അഞ്ചേകാല്‍ വരെയുള്ള പുതിയ സമയക്രമത്തിലായിരിക്കും പുതിയ പഞ്ചിംഗ് സംവിധാനം പ്രവര്‍ത്തിക്കുക.മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും പുതിയ മെട്രിക് കാര്‍ഡ് മെഷിനില്‍ പഞ്ചിംഗ് നിര്‍ബന്ധമായിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....