News Beyond Headlines

06 Wednesday
May

പര്‍ദ്ദയ്ക്കുള്ളില്‍ നിന്നും പുരുഷ ശബ്ദം , പ്ലസ്ടുക്കാരന്‍ കാമുകന് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂര്‍ :പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ പോയ പ്ലസ്ടുക്കാരനെ കള്ളനെന്നു തെറ്റിദ്ധരിച്ച് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു.കഴിഞ്ഞ ദിവസം കണ്ണൂരിലെ പോഞ്ഞാശേരിയിലാണ് വിദ്യാര്‍ത്ഥിയായ കാമുകന് എട്ടിന്റെ പണി കിട്ടിയത്.കാമുകിയെ കാണാന്‍ പര്‍ദ്ധയ്ക്കുള്ളിലൊളിച്ച് പട്ടിപ്പാറക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി രാവിലെ പത്തരയോടെയാണ് പുറപ്പെട്ടത്.
മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാന്‍ ശ്രമിച്ചതാണ് നാട്ടുകാരുടെ കൈക്ക് പണിയുണ്ടാക്കിയത്.അയല്‍ക്കാരാരും കാണാതിരിക്കാന്‍ പര്‍ദ്ദ ധരിച്ച് കൂട്ടുകാരന്റെ ബൈക്കിലാണ് വിദ്യാര്‍ത്ഥി പുറപ്പെട്ടത്.ആ സമയത്താണ് ആ വഴി പരിചയക്കാരിയായ വീട്ടമ്മ വന്നത്.യുവാവ് പര്‍ദ്ദയിട്ടിട്ടുണ്ടെന്ന വിവരം ഓര്‍മ്മിച്ചില്ല. വീട്ടമ്മയെ അഭിവാദ്യം ചെയ്തു.പര്‍ദ്ദയ്ക്കുളളിലെ പുരുഷസ്വരം കേട്ട് വീട്ടമ്മ ഞെട്ടി .വീട്ടമ്മ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടി.അതു വഴി ഓടി മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചു.പിന്നീട് കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.പോഞ്ഞാശേരിയില്‍ വെച്ച് ആളുകള്‍ കാമുകനെ പിടികൂടുകയായിരുന്നു.വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് ഇയാളെ പൊക്കി ജീപ്പിലിട്ട് കൊണ്ടുപോയതോടെയാണ് രംഗം ശാന്തമായത്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമുണ്ടെന്ന നേരത്തേ മുതലുള്ള നാട്ടുകാരുടെ സംശയമാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്ന് പിന്നീട് എല്ലാവരും തിരിച്ചറിഞ്ഞെങ്കിലും കാമുകന് ശക്തമായ താക്കീതും മാതാപിതാക്കള്‍ക്ക് ഉപദേശവും നല്‍കി പൊലീസ് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....