പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണത്തിനാണ് നിയമസഭയിൽ തുടക്കമായത്. സമ്പൂർണ സാമൂഹിക സുരക്ഷിതത്വ കവചം തീർക്കുമെന്ന് ബജറ്റിനു മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തെ ഓർമിപ്പിച്ചു കൊണ്ട് ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. ഓഖി ദുരന്തം ഒരു മുന്നറിയിപ്പാണെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. അഭിമാനാർഹമായ പ്രവർത്തനങ്ങൾ സർക്കാർ കാഴ്ച വെക്കുന്നുണ്ടെന്ന് തോമസ് ഐസക് അറിയിച്ചു.
2000 കോടി തീരദേശത്തിനായി നീക്കിയിരുത്തിയതായി ധനമന്ത്രി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ പ്രദേശങ്ങളിൽ അടിയന്തര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കും. ഇതിനായി തീരദേശ വികസനത്തിന് പാക്കേജ് ഉൾപ്പെടുത്തി ബജറ്റ് അവതരണം.
ഏത് ദുരിതവും കെടുതിയും സ്ത്രീകളെയാണ് ഏറ്റവും ശക്തമായി ബാധിക്കുന്നത്. എല്ലാ വേദനകളും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾക്കാണ്. അതിനുദാഹരണമാണ് ഓഖി ദുരന്തം. ഈ ഒരു സാഹചര്യത്തിൽ മത്സ്യബന്ധന മേഖലയിലെ വനിതകൾക്ക് പ്രത്യേക പദ്ധതികൾ. തീരദേശത്തിന് കുടുംബാരോഗ്യ പദ്ധതി നടപ്പിലാക്കും. ലിംഗനീതിയുടെ കാര്യത്തിൽ കേരളം കാട്ടുന്നത് അപമാനകരമായ നിരക്ഷരതയെന്നും ധനമന്ത്രി. തീരദേശ ഹരിതവത്കരണത്തിന് 150 കോടി. മത്സ്യമേഖലയ്ക്ക് 600 കോടി. തീരദേശത്തിന് കിഫ്ബിയിൽ 900 കോടി നീക്കിയിരുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....