പിണറായി വിജയന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ കണ്ണട വിവാദം വീണ്ടും. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഇത്തവണ കുടുങ്ങിയത്. കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ 49,900 രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ലെൻസിന് വേണ്ടി 45,000രൂപയും ഫ്രെയിമിന് വേണ്ടി 4900 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്.സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചികിത്സാ ചെലവിലേക്കായി സ്പീക്കർ നാലേകാൽ ലക്ഷം രൂപ കൈപ്പറ്റിയെന്നും നിയമസഭാ സെക്രട്ടറിയേറ്റ് രേഖ വ്യക്തമാക്കുന്നു. അതേസമയം, വിവാദത്തിൽ വിശദീകരണവുമായി സ്പീക്കർ രംഗത്തുവന്നു. ലളിത ജീവിതം നയിക്കുന്ന ആളാണ് താനെന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഡോക്ടർ നിർദേശിച്ച കണ്ണടയാണ് താൻ വാങ്ങിയത്. ഒരു ടേമിൽ ഒരു കണ്ണട വാങ്ങാനുള്ള അനുമതി നിയമസഭാംഗത്തിനുണ്ടെന്നും സ്‌പീക്കര്‍ പറഞ്ഞു. തനിക്ക് ഷോര്‍ട്ട് സൈറ്റും ലോംഗ് സൈറ്റുമുണ്ട്. നടക്കാനും വായിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങിയതല്ലാതെ അതില്‍ അസാധാരാണമായി ഒന്നുമില്ല. എന്ത് കൊണ്ടാണ് വിവാദം ഉയര്‍ന്നു വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....