സിപിഎമ്മില്‍ വിഭാഗീയത ഇല്ലാതായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ ഇനി വ്യത്യസ്ത ശബ്ദങ്ങൾ ഇല്ല, പാർട്ടിക്ക് ഇന്ന് ഒരു അഭിപ്രായമേയുള്ളൂ, ഏതെങ്കിലും നേതാവിനൊപ്പമോ നേതാക്കന്മാർക്കൊപ്പമോ അല്ല പാർട്ടി. പാർട്ടിക്ക് കീഴിലാണ് നേതാക്കന്മാർ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലകളിലെ വിഭാഗീയ ഇല്ലാതായി. മന്ത്രിസഭാ പുനഃസംഘടന നിലവില്‍ അജണ്ടയില്‍ ഇല്ല. സിപിഎം - സിപിഐ സഹകരണം ശക്തിപ്പെടുത്തണമെന്നാണ് സമ്മേളന തീരുമാനം. സിപിഐയോട് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പ്രവര്‍ത്തകര്‍ സി പി എം നേതൃത്വത്തെ അറിയിക്കുകയാണ് വേണ്ടെതെന്നും കോടിയേരി വ്യക്തമാക്കി.
മുഖ്യശത്രു ബിജെപിയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ ഏത് വിധേനയും ശ്രമിക്കും. കോണ്‍ഗ്രസുമായി യാതൊരു വിധ ബന്ധവും വേണ്ടെന്ന് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചതാണ്. അത് തുടരുക തന്നെ ചെയ്യും. പാർട്ടിയുടെ ശക്തിയും ഊർജവും കൂട്ടുന്ന സമ്മേളനമാണ് തൃശൂരിൽ നടന്നതെന്നും വാർത്താസമ്മേളനത്തിൽ കോടിയേരി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിലെ യെച്ചൂരിയുടെ പ്രസംഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പോലെയല്ല. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാർട്ടിക്കു സംവിധാനമുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാനും തീരുമാനമെടുത്തുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു..
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....