ആ മണികിലുക്കം നിലച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. മലയാളി ഒരിക്കലും ആ ശബ്ദവും വിനയവുമുള്ള മുഖത്തെ മറക്കില്ല. കലാഭവൻ മണി മരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. 2016 മാര്‍ച്ച് 6ന് ആയിരുന്നു മലയാളികളുടെ സ്വന്തമായിരുന്ന മണി മരണപ്പെടുന്നത്. മലയാളി പ്രേക്ഷകന്റെ ഹൃദയത്തില്‍ ആയിരുന്നു മണിയുടെ സ്ഥാനം
മണിയുടെ രണ്ടാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് കലാഭവന്‍ മണി അനുസ്മരണം സംഘടിപ്പിച്ചിരിക്കുകയാണ് ചാലക്കുടിക്കാര്‍. മണിയുടെ സഹോദരന് ആര് എല്‍ വി രാമക്രഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് നടക്കാനിരിക്കുന്ന ചടങ്ങ് സംവിധായകന് വിനയന് ഉദ്ഘാടനം ചെയ്യും.
കൊച്ചിൻ കലാഭവനിൽ മണി ചേട്ടനോടൊപ്പം പ്രവർത്തിച്ച മിമിക്രി കലാകാരന്മാരെയും നാടൻപാട്ട് രംഗത്ത് ചേട്ടനോടൊപ്പം പ്രവർത്തിച്ച നാടൻപാട്ട് കലാകാരന്മാരെയും ആദരിക്കും. അഭിനയം, ആലാപനം, സംഗീത സംവിധാനം. രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവ്. മലയാള സിനിമയിലെ ഓള്‍റൌണ്ടര്‍ ആയിരുന്നു മണിയെന്ന് പറഞ്ഞാല്‍ അതില്‍ അതിശയിക്കാനൊന്നുമില്ല. രജനീകാന്ത്, കമൽഹാസൻ, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഇങ്ങ് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും മണി അഭിനയിച്ചു.
നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മണി കാണികളെ രസിപ്പിച്ചു. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. മലയാളി മറക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും മണി നമുക്ക് സമ്മാനിച്ചു.
കലാഭവന്‍ മണിയെ അനുസ്മരിക്കുമ്പോള്‍ നടന് ഹരീഷ് പേരടിയുടെ വാക്കുകള്‍ അനുസ്മരിക്കാതിരിക്കാന്‍ ആവില്ല. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
' നായകന് ഹിന്ദുവാണെങ്കില്‍ നായരായിരിക്കും. ക്രിസ്ത്യാനി ആണെങ്കില്‍ കത്തോലിക്കനായിരിക്കും. മുസ്ലിം ആണെങ്കില്‍ സ്ഥിതി ഇതുതന്നെ, വെളുത്ത നിറമുള്ള തറവാടി. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമൊന്നും കഥയുമില്ല ജീവിതവുമില്ല സിനിമയില്‍. ഇനി എപ്പോഴെങ്കിലും ഇവന്റെ കഥ പറയാന്‍ ആരെങ്കിലും തയ്യാറായാല്‍ വെളുത്ത സവര്‍ണ്ണനായ താരത്തെ കരിപൂശി ദളിതനാക്കും. സകലകലാവല്ലഭനായ കലാഭവന്മണിക്ക് ഹാസ്യനടനായി എല്ല സവര്‍ണ്ണ സിനിമകളിലും സ്ഥാനമുണ്ടായിരുന്നു. പക്ഷെ, മണി നായകനായപ്പോള്‍ അതിനെ ണിണ സിനിമകള്‍ എന്ന പേരില്‍ സംവരണ സിനമകള്‍ എന്ന പേരില്‍ കണക്കാക്കപ്പെട്ടു. എന്നാല്‍ എല്ലാ സവര്‍ണ്ണ സിനിമകളും കോടി ക്ലബ്ബില്‍ കയറണമെങ്കില്‍ 60 ശതമാനത്തിലും അധികമുള്ള പാവപ്പെട്ട ദളിതര്‍ ടിക്കറ്റെടുത്ത് തിയറ്ററില്‍ കയറണം....'
സത്യത്തില്‍ മലയാള സിനിമയില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ഈയൊരു ശൈലി തന്നെ അല്ലെ. ഇതിനൊക്കെ ഒരു മാറ്റം ഉണ്ടാവണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുമുണ്ട്. പക്ഷെ, നടക്കില്ല. കാരണം പ്രേക്ഷകരായ നമ്മളൊക്കെ തന്നെയാണ്. ചില പ്രത്യേക ആള്‍ക്കാരുടെ സിനിമകള്‍ മാത്രമല്ലെ നമ്മള് ടിക്കറ്റെടുത്ത് തിയേറ്ററില്‍ പോയി കാണു. കാരണം കാശ് മുടക്കി പടം കാണണമെങ്കില്‍ അതിലെ നായകന് സൂപ്പര്‍ സ്റ്റാര്‍ ആരെങ്കിലും ആയിരിക്കണം. ഈയൊരു മനോഭാവമാണ് മാറേണ്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....