തുഷാര്‍ വെള്ളാപ്പള്ളിയെ ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേയ്ക്ക് അയക്കാന്‍ അമിത്ഷാ ദൂതനെ അയച്ചതായുള്ള കരക്കമ്പികള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസങ്ങളായി.ഒരു പക്ഷെ ബിഡിജെഎസ് ചെയര്‍മാനും എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ ഡല്‍ഹിയിലേക്കെത്തിച്ച് കേരളത്തിലെ യോഗത്തിനു മേല്‍ മേല്‍കൈ നേടിയെടുക്കാന്‍ കേരളത്തിലെ സംഘപരിവാര്‍ നേതൃത്വവുമായി അടുത്തു നില്‍ക്കുന്ന യോഗം നേതാക്കളുമായി നടത്തുന്ന ഗൂഡാലോചനയുടെ ഭാഗം തന്നെയാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് കളമൊരുക്കിയതെന്നാണ് സൂചന.എന്നാല്‍ തുഷാര്‍ തന്റെ രാഷ്ട്രീയ ലക്ഷ്യത്തില്‍ ഒരിക്കലും ഡല്‍ഹിയിലേയ്ക്ക് കളം മാറ്റില്ലെന്നു തന്നെയാണ് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.കാരണം ഇന്ദ്രപ്രസ്ഥ രാഷ്ട്രീയത്തിലേയ്ക്ക് തുഷാറിനെ പറഞ്ഞയച്ച് യോഗത്തിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായുള്ള പ്രചരണങ്ങള്‍ നേരത്തേ തന്നെയുണ്ടായിരുന്നതാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ബിഡിജെഎസിനെ കൂടെ നിര്‍ത്തി ബിജെപി തങ്ങളുടെ രാഷ്ട്രീയ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുന്നത്ര ശ്രമിച്ചതാണ്.എന്നാല്‍ കേരളത്തിലെ മാറി മാറി വരുന്ന മുന്നണി രാഷ്ട്രീയത്തില്‍ ആ കൂട്ടുകെട്ട് തകര്‍ന്നടിഞ്ഞുബിഡിജെഎസിനെ കൂട്ടുപിടിച്ച് യോഗം പ്രസിഡന്റ് വെള്ളാപ്പള്ളിയ്ക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഹെലികോപ്ടര്‍ വരെ വിട്ടുകൊടുത്ത ബിജെപി പക്ഷെ അവിടെ തോറ്റു.എന്നാല് ആ കൂട്ടുകെട്ടില്‍ ബിജെപി വെള്ളാപ്പള്ളിയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റിയിരുന്നില്ല.അതുകൊണ്ടു തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ഈ സാഹചര്യത്തില്‍ ബിജെപിയ്ക്ക് അപ്രാപ്യമായ കേരളത്തെ കൈയ്യിലെടുക്കാന്‍ എസ്എന്‍ഡിപി എന്ന കേരളത്തിലെ പ്രബലമതവിഭാഗത്തെ കൈയ്യിലെടുക്കുകയേ രക്ഷയുള്ളു എന്ന് അമിത്ഷാ ക്യാമ്പ് മനസിലാക്കി കഴിഞ്ഞിരിക്കുന്നു .അതുകൊണ്ടു തന്നെ തുഷാറിന്റെ എംപി സ്ഥാനം എന്ന മോഹനവാഗ്ദാനവും അതുക്കുമപ്പുറം കേന്ദ്ര മന്ത്രിസ്ഥാനം വരെയും വാഗ്ദാനം ചെയ്തിരിക്കുന്നത്
അടുത്ത ഒരു ടേമിലേയ്ക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാകാന്‍ വെള്ളാപ്പള്ളി നടേശന്‍ ഒരുക്കമല്ലെന്ന സൂചന നേരത്തേ തന്നെ അദ്ദേഹം നല്‍കിയിട്ടുണ്ട്.ഈ സ്ഥിതിയ്ക്കി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിലവില്‍ തുഷാറിനാണ് സാധ്യത.കാരണം വെള്ളാപ്പള്ളി കഴിഞ്ഞാല്‍ യോഗ നേതൃത്വത്തില്‍ ഏറ്റവും സ്വാധീനമുള്ളത് തുഷാറിനാണ്.ഈ സാഹചര്യം കണക്കിലെടുത്ത് അഥവാ തുഷാര്‍ ഡല്‍ഹിയ്ക്കു പോയാല്‍ വെളളാപ്പള്ളിയുടെതന്നെചില മാനസ പുത്രന്‍മാര്‍ക്ക് യോഗത്തിന്റെ പരമോന്നത സ്ഥാനത്ത് എത്താന്‍ കഴിയും സംഘപരിവാറുമായി ഏറ്റവുമധികം അടുപ്പം കാത്തുസൂക്ഷിക്കുകയും അതേ സമയംവെള്ളാപ്പള്ളിയുമായി അടുപ്പമുള്ള സുഭാഷ് വാസുവാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നു വ്യ്കതം.തുഷാര്‍ ഡല്‍ഹിയിലേയ്ക്കു പറന്നാല്‍ പിന്നെ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ സുഭാഷ് വാസുവിലെത്തും
.പണ്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും നായന്‍മാരുടെ രാഷ്ട്രീയ സംഘടനയെന്ന്ി അറിയപ്പെട്ടിരുന്ന എന്‍ഡിപി യുടെ ചെയര്‍ാമനുമായിരുന്ന കിട്ങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയെന്ന കരുത്തനായ നേതാവ് തന്നെ പോലും വെട്ടിയേക്കുമെന്ന് മുന്‍കൂട്ടി കണ്ട അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരന്‍ അദ്ദേഹത്തെ നേരേ ഹൈക്കമ്മീഷണറാക്കി സിംഗപ്പൂര്‍ക്കയച്ച അതേ ബുദ്ധി തന്നെയാണ് യോഗത്തിലെ സംഘപരിവാര്‍ ശക്തികളായ ചിലരെങ്കിലും ചേര്‍ന്നു നടത്തുന്നത് വ്യക്തമാണ്.കാരണം യോഗത്തിന്റെ യുവനേതൃത്വത്തിലൂടെ വളര്‍ന്ന് വന്ന് നിലവിലെ യുവാക്കള്‍ക്കിടയില്‍ അച്ഛന്‍ വെള്ളാപ്പള്ളിയേക്കാള്‍ ജനപ്രീതി നേടിയെടുത്ത തുഷാറിന് ജനറല്‍ സെക്രട്ടറി പദവി അന്യമല്ലെന്നത് പരസ്യമായ രഹസ്യമാണ്
ഇടതു കോട്ടയായ ത്രിപുരയുള്‍പ്പടെയുള്ള ചിലവടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടി അധികാരത്തിലെത്തി ഇന്‍ഡ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും കേന്ദ്രവും ഭരിക്കുന്ന ബിജെപിയ്ക്ക് ഇപ്പോള്‍ മമത ഭരിക്കുന്ന ബംഗാളും സിപിഎം ഭരിക്കുന്ന കേരളവും കൂടി കിട്ടിയാല്‍ മാത്രമേ സുവര്‍ണകാലമാകുകയുള്ളുവെന്ന് നേരത്തേ അമിത് ഷാ പ്രസ്താവിച്ചിരുന്നു.അതിന് കേരളത്തെ കൂടെ നിര്‍ത്തണമെങ്കില്‍ എസ്എന്‍ഡിപിയുടെ മാനസിക പിന്തുണ വോട്ടാകണമെന്ന് ഷായ്ക്കും കൂട്ടര്‍ക്കുമറിയാം.അതാണ് തുഷാറിനെ വടക്കോട്ട് ക്ഷണിച്ച് യോഗത്തെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....