തന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെതിരെയുള്ള നാറിയ രാഷ്ട്രീയക്കളിയുടെ ഭാഗമാണ് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പുസ്തകവും വിവാദവുമെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ. ഇതുകൊണ്ടൊന്നും തന്നെയും ഷോണിനെയും ഒതുക്കാനാവില്ലെന്ന് കെ എം മാണിയും മകനും ഇതുവരെ പഠിച്ചിട്ടില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പി സി ജോര്‍ജ്ജ് പൊട്ടിത്തെറിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്‍റെ മകന്‍ തന്നെ ട്രെയിനില്‍ അപമാനിച്ചതായുള്ള ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെയാണ് ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്, പുസ്തകത്തില്‍ പറയുന്ന ഈ സംഭവം നടക്കുന്നതെന്നും താനും കെ എം മാണിയും ഒരുമിച്ച് സഹകരിക്കുന്ന സമയമായിരുന്നു അതെന്നും ജോര്‍ജ്ജ് വ്യക്തമാക്കുന്നു.
അക്കാലത്ത് ജോസ് കെ മാണി യൂത്ത് ഫ്രണ്ടിന്‍റെ പ്രസിഡന്‍റും ഷോണ്‍ ജോര്‍ജ്ജ് ജനറല്‍ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ അപമാനിച്ചയൊരാളെ ജനറല്‍ സെക്രട്ടറിയായി പൊക്കിക്കൊണ്ടുനടന്ന ജോസ് കെ മാണി എന്തൊരു മനുഷ്യനാണ്? കെ എം മാണി എന്തൊരു അച്ഛനാണ്? - പി സി ജോര്‍ജ്ജ് ചോദിച്ചു.
പാലായില്‍ ഷോണ്‍ ജോര്‍ജ്ജ് മത്സരിക്കാന്‍ പോകുന്നതായി ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതറിഞ്ഞ് മാണിയും ജോസ് കെ മാണിയും ചേര്‍ന്നുണ്ടാക്കിയ തരംതാണ കഥയാണിത്. ഷോണിന്‍റെ രാഷ്ട്രീയഭാവി ഇല്ലാതാക്കാനാണ് ഈ നാറിയ കളി കളിക്കുന്നത് - പി സി ജോര്‍ജ്ജ് ആരോപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....