കൊച്ചി;പേമാരി .െകാച്ചിയുടെ ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു.റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും സംസാഥനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും റെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിയതായി ട്രെയിന്‍ കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-നാഗര്‍കോവില്‍, ആലുവ-വടക്കാഞ്ചേരി സെക്ഷനുകളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കൊച്ചി മെട്രോ സര്‍വീസും നിര്‍ത്തിവച്ചിരിക്കുകയാണ്.
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് എറണാകുളം- തൃശൂര്‍ റെയില്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറിയിട്ടുണ്ട്. ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ പൂര്‍ണമായി റദ്ദാക്കി. ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടും. മുട്ടംയാര്‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിയത്. മംഗളൂരു - നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് കൊയിലാണ്ടിയില്‍ യാത്ര അവസാനിപ്പിച്ചു
ശക്തമായ മഴയെ തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ച തുറക്കാന്‍ സാധ്യത ഇല്ല എന്ന് സിയാല്‍ അധികൃധര്‍ സൂചന നല്‍കി .വെള്ളം ഇറങ്ങുന്നതുവരെ വിമാനം ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ് .ശനിയാഴ്ചവരെ നാലു ദിവസത്തേക്ക് വിമാനത്താവളം അടച്ചിടാനാണ് നേരത്തെ തീരുമാനിച്ചിരുന്നത് .
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കൂടുതല്‍ വൈകിപ്പിക്കും വിമാനത്താവളം തുറക്കാന്‍ .വിമാനത്താവളത്തിലെ റണ്‍വേയിലും ഏപ്രണിലുമെല്ലാം വെള്ളം കയറി .ശക്തമായ മഴ തുടരുന്നത് കൊണ്ടും പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയത് കൊണ്ടും വെള്ളം പമ്ബുചെയ്തു കളയാനും നിര്‍വാഹമില്ലാതായി .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....